Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsഇൻഷുറൻസ് ഓഫിസിൽ...

ഇൻഷുറൻസ് ഓഫിസിൽ വന്‍ തീപിടിത്തം : രണ്ടു പേർ വെന്തുമരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം പാപ്പനംകോട് ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് ഓഫീസിലുണ്ടായ വന്‍ തീപിടിത്തത്തില്‍ രണ്ടു സ്ത്രീകൾ വെന്തുമരിച്ചു. മരിച്ചവരില്‍ ഒരാള്‍ സ്ഥാപനത്തിലെ ജീവനക്കാരിയും പാപ്പനംകോട് സ്വദേശിയുമായ വൈഷ്ണവ (35)ആണ്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ന് ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. നഗരമധ്യത്തില്‍ കടകള്‍ക്കു മുകള്‍ നിലയിലുള്ള കെട്ടിടത്തിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. തീ ആളിപ്പടർ‍ന്നതിന് പിന്നാലെ ഓഫീസിൻ്റെ ജനൽച്ചില്ലുകൾ പൊട്ടിത്തെറിച്ചു. ഓഫീസ് പൂർണമായും കത്തിയനിലയിലാണ്. തീപിടിത്തത്തിനു കാരണം വ്യക്തമല്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമിത് ഷാ തിരുവനന്തപുരത്ത് : എൻഡിഎ പ്രചാരണത്തിന് തുടക്കം കുറിക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ എൻഡിഎ പ്രചാരണത്തിന് തുടക്കമിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്ത്. തിരുവനന്തപുരത്ത് എത്തിയ അമിത് ഷാ രാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. രാവിലെ 11...

ഹരിപ്പാട് കെഎസ്ആർടിസി സ്റ്റാന്റിന് സമീപം  കഞ്ചാവ് ചെടി കണ്ടെത്തി

ഹരിപ്പാട് : ഹരിപ്പാട് കെ എസ് ആർ ആർ ടി സി ബസ് സ്റ്റാൻഡിന് സമീപത്തുള്ള 3 നില കെട്ടിടത്തിന്റെ മുകളിൽ വളർന്ന് നിന്ന മൂന്ന് അടി നീളമുള്ള കഞ്ചാവ് ചെടി പിടികൂടി....
- Advertisment -

Most Popular

- Advertisement -