Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsഐഎന്‍ടിയുസി നേതാവ്...

ഐഎന്‍ടിയുസി നേതാവ് രാമഭദ്രൻ കൊലപാതകം : 14 സിപിഎമ്മുകാർ കുറ്റക്കാർ

തിരുവനന്തപുരം :  അഞ്ചല്‍ ഏരൂരില്‍ ഐഎന്‍ടിയുസി നേതാവ് രാമഭദ്രനെ (44) വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തിയ കേസിൽ 14 സിപിഎമ്മുകാർ കുറ്റക്കാർ. തിരുവനന്തപുരം  സിബി ഐ കോടതിയാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. 4 പേരെ വെറുതെ വിട്ടു. കൊലപാതകം ,ഗൂഡാലോചന ,ആയുധം കൈയിൽ വയ്ക്കുക എന്നി കുറ്റങ്ങളാണ് തെളിഞ്ഞത്. ശിക്ഷാവിധി ഈ മാസം 30ന് പ്രഖ്യാപിക്കും. 

2010 ഏപ്രില്‍ 10-നാണ് ഐന്‍ടിയുസി നേതാവായ രാമഭദ്രനെ ഭാര്യയുടെയും രണ്ടു പെണ്‍മക്കളുടെയും കണ്‍മുന്നിലിട്ട് വെട്ടിക്കൊന്നത്.അന്വേഷണത്തില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന് കാട്ടി കുടുംബം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സിബിഐ അന്വേഷണം ഏറ്റെടുത്ത്. 19 പ്രതികളുണ്ടായിരുന്ന കേസിൽ രണ്ടാം പ്രതി മരിച്ചു. കൊലപാതകം നടന്ന് 14 വര്‍ഷത്തിനു ശേഷമാണ് വിധി പ്രഖ്യാപനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാരങ്ങാനത്തിൻ്റെ ചരിത്രമുറങ്ങുന്ന വായനശാലയ്ക്ക് പൂട്ട് വീണു

കോഴഞ്ചേരി: കഴിഞ്ഞ 6 പതിറ്റാണ്ടിലേറെയായി പ്രവർത്തിച്ചു വന്ന നാരങ്ങാനം ഗ്രാമ പഞ്ചായത്ത് വായനശാലയ്ക്ക് പൂട്ടുവീണു. വായനശാലയിലേക്കു വരുത്തിയിരുന്ന ദിനപ്പത്രങ്ങളും നിർത്തി. സ്വാതന്ത്ര്യലബ്ദിക്ക് മുൻപ് പ്രവർത്തനം ആരംഭിച്ചതാണ് ഈ വായനശാലയെന്നും അക്ഷരങ്ങൾ കൂട്ടി വായിക്കാൻ...

മസാലബോണ്ട് : ഇഡി റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി : മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. മൂന്ന് മാസത്തേക്കാണ് സ്‌റ്റേ. കേസിൽ വിശദമായ വാദം കേൾക്കാമെന്ന് അറിയിച്ച കോടതി സത്യവാങ്മൂലം സമര്‍പ്പിക്കാനായി ഇ.ഡിക്ക്...
- Advertisment -

Most Popular

- Advertisement -