Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsപി.ശശിക്കെതിരായ പരാതി...

പി.ശശിക്കെതിരായ പരാതി : സംസ്ഥാന സെക്രട്ടേറിയേറ്റിൽ ചർച്ച ചെയ്യും

തിരുവനന്തപുരം :  മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ പിവി അൻവർ എംഎൽഎ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നൽകിയ പരാതി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ച‍ർച്ച ചെയ്യുമെന്ന് സൂചന.

ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ നേരിട്ട് കണ്ട് പിവി അൻവർ പരാതി നൽകിയിരുന്നു. ഇന്നലെ മുഖ്യമന്ത്രിക്ക് നൽകിയ അതേ പരാതിയാണ് പാർട്ടി സംസ്ഥാന സെക്രട്ടറിക്കും നൽകിയതെന്നാണ് പിവി അൻവ‍ർ പറഞ്ഞത്. സംസ്ഥാന സെക്രട്ടറിയേറ്റിലെ ചർച്ചകൾക്ക് അനുസരിച്ചായിരിക്കും പരാതിയിൽ പാർട്ടി നിലപാട് കൈക്കൊള്ളുന്നത്.

അതേസമയം ,തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഭയക്കുന്നില്ലെന്നും ആര്‍ക്കും എന്തും പറയാനുള്ള അധികാരമുണ്ടെന്നും പി ശശി പ്രതികരിച്ചു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായതു മുതല്‍ നിരവധി തവണ ആക്രമണങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും അതൊക്കെ തരണം ചെയ്താണ് ഇവിടെ വരെ എത്തിയതെന്നും അദ്ദേഹം പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏഴാമത്തെ പ്രസവത്തിൽ യുവതി മരിച്ച സംഭവം; നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും

തൃശ്ശൂർ : വീട്ടിൽ വച്ച് നടത്തിയ ഏഴാമത്തെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ നവജാത ശിശുവിൻറെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും. തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിന (37) ആണ് കഴിഞ്ഞ ദിവസം മരിച്ചത്....

ദേവസ്വം ബോർഡ് സ്വന്തം ടിന്നിൽ അരവണ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ തുടങ്ങുന്നു

പത്തനംതിട്ട : വരുന്ന ശബരിമല സീസണിൽ ദേവസ്വം ബോർഡ് സ്വന്തം ടിന്നിൽ അരവണ വിതരണം ചെയ്യുന്നതിനുള്ള നടപടികൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. നിലയ്ക്കലിൽ പള്ളിയറക്കാവ് ക്ഷേത്രത്തിന് സമീപത്തും ഗോശാലയ്ക്ക് അടുത്തുമുള്ള അഞ്ച് വലിയ ഷെഡിൽ...
- Advertisment -

Most Popular

- Advertisement -