Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsPathanamthittaകുടിവെള്ളം പൊതുജനങ്ങള്‍...

കുടിവെള്ളം പൊതുജനങ്ങള്‍ ശ്രദ്ധാപൂര്‍വം വിനിയോഗിക്കണം;വാട്ടര്‍ അതോറിറ്റി

പത്തനംതിട്ട : ജലഅതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളം പൊതുജനങ്ങള്‍ ശ്രദ്ധാപൂര്‍വം വിനിയോഗിക്കണമെന്നും ദുരുപയോഗം പരമാവധി കുറയ്ക്കണമെന്നും വാട്ടര്‍ അതോറിറ്റി.

പൊതുടാപ്പുകളില്‍ നിന്നും ഹോസ് ഉപയോഗിച്ച് വെളളം ശേഖരിക്കല്‍, പൊതു പൈപ്പില്‍ നിന്നും വെള്ളം ചോര്‍ത്തല്‍, ഗാര്‍ഹിക കണക്ഷനുകളില്‍ മീറ്റര്‍ പോയിന്റില്‍ നിന്നല്ലാതെ വെളളം ശേഖരിക്കല്‍, പൊതു ടാപ്പില്‍ നിന്നുളള വെളളം ഉപയോഗിച്ച് വാഹനം കഴുകല്‍, തുടങ്ങിയവ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. കുടിവെളളം പാഴാക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 25000 രൂപ വരെ പിഴ ഈടാക്കും.

ഗാര്‍ഹിക കണക്ഷനുകളില്‍ നിന്ന് കുടിവെള്ളം കൃഷിക്കും വാഹനം കഴുകുന്നതിനും ഉപയോഗിക്കുന്നത് കുറ്റകരമാണ്. ജലഅതോറിറ്റിയുടെ ജലസ്രോതസുകള്‍ മലിനമാക്കുക, മാലിന്യങ്ങള്‍ നിക്ഷേപിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കും പിഴയും മറ്റു നിയമനടപടികളും സ്വീകരിക്കുമെന്നും തിരുവല്ല വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

അടൂർ : യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തെങ്ങമം തോട്ടുമുക്ക് അവച്ചിക്കുളത്ത് അജയൻ (46) ആണ് മരിച്ചത്.പള്ളിക്കൽ മൂന്നാട്ടുകര ഭാഗത്തെ കുളത്തിൽ ശനി രാത്രി 9 നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അജയനും...

ശക്തി കൂടിയ ന്യൂനമർദ്ദം : കാലവര്‍ഷം ശനിയാഴ്ചയെത്തിയേക്കും

തിരുവനന്തപുരം: മേയ് 16-ഓടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള മധ്യ...
- Advertisment -

Most Popular

- Advertisement -