Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeEducationസ്കൂളുകളിൽ രണ്ടാം...

സ്കൂളുകളിൽ രണ്ടാം ഘട്ട പുസ്തകങ്ങൾ ഒക്‌ടോബർ മുതൽ പഠിപ്പിച്ചു തുടങ്ങും

തിരുവനന്തപുരം: സ്കൂളുകളിൽ രണ്ടാം ഘട്ട പാഠപുസ്തക വിതരണം ഇ‍ൗ മാസം പൂർത്തിയാകും. ഒക്ടോബർ മുതൽ പുസ്‌തകങ്ങൾ പഠിപ്പിച്ചു തുടങ്ങും. ഏകദേശം 2.16 കോടി പുസ്‌തകങ്ങളാണ്‌ ഈ അധ്യയന വർഷം രണ്ട് ഭാഗങ്ങളായി ഒന്നുമുതൽ 10വരെ ക്ലാസുകളിലായി വിതരണം ചെയ്യുന്നത്.

ആദ്യഘട്ടം പുസ്‌തകങ്ങൾ അധ്യയനവർഷം ആരംഭിക്കുന്നതിന് വളരെ മുന്നേ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തിരുന്നു.കാക്കനാട്‌ കേരള ബുക്‌സ്‌ ആൻഡ്‌ പബ്ലിക്കേഷൻസ്‌ സൊസൈറ്റിയാണ് പാഠപുസ്തകങ്ങൾ അച്ചടിക്കുന്നത്. ജില്ലാ ഡിപ്പോകളിൽനിന്ന്‌ കുടുംബശ്രീ പ്രവർത്തകർ പുസ്‌കങ്ങൾ തരംതിരിച്ച്‌ ഉപജില്ലാ സൊസൈറ്റികളിൽ എത്തിക്കും.

സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകൾ സൊസൈറ്റികളിൽനിന്നാണ്‌ പുസ്‌തകം ശേഖരിക്കുന്നത്‌. 2,‍4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ ഈ വർഷം പരിഷ്ക്കരണം നടപ്പാക്കിയിട്ടുണ്ട്. പത്താം ക്ലാസിലെ രണ്ടാം വോള്യം സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിൽ ‘ജനാധിപത്യം ഒരു ഇന്ത്യൻ അനുഭവം’ എന്ന അധ്യായത്തിൽ ഗവർണറുടെ അധികാരങ്ങളും ചുമതലകളും ഈ പ്രാവശ്യം ഉൾപ്പെടുത്തിയിട്ടുണ്ട്‌.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അത്തനെഷ്യസ്  യോഹാൻ മെത്രാപ്പോലീത്തയുടെ നിര്യാണത്തിൽ  ഡോ. ജോസഫ് മാർ ബർന്നബാസ്  അനുശോചിച്ചു.

തിരുവല്ല: ഡോ. മാർ അത്തനെഷ്യസ്  യോഹാൻ മെത്രാപ്പോലീത്തയുടെ നിര്യാണത്തിൽ  മലങ്കര മാർത്തോമാ സുറിയാനി സഭയുടെ  സഫ്രഗൻ മെത്രാപ്പോലീത്ത ഡോ ജോസഫ് മാർ ബർന്നബാസ്  ബിലീവേഴ്സ്  ഈസ്റ്റ്ടെൺ  ചർച് ആസ്ഥാനത്തെത്തി അനുശോചിച്ചു. തുടർന്ന്  പ്രാർത്ഥനകൾക്ക്...

ഗർഭിണിയായ യുവതിയെ കൊന്നു ആറ്റിൽ തള്ളിയ കേസ് : ഒന്നാംപ്രതിക്ക് വധശിക്ഷ

ആലപ്പുഴ : കൈനകരിയിൽ ആറു മാസം ഗർഭിണിയായിരുന്ന യുവതിയെ കൊന്നു ആറ്റിൽ തള്ളിയ കേസിലെ ഒന്നാംപ്രതിക്ക് വധശിക്ഷ.നിലമ്പൂർ സ്വദേശി പ്രബിഷിനാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ...
- Advertisment -

Most Popular

- Advertisement -