Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsകളിയിക്കാവിള കൊലപാതകം...

കളിയിക്കാവിള കൊലപാതകം : ഒരാൾ പിടിയിൽ

തിരുവനന്തപുരം : കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ.നേമം ചൂഴാറ്റകോട്ട സ്വദേശിയും നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയുമായ അമ്പിളിയെന്ന ഷാജിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.തിരുവനന്തുപുരത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ തമിഴ്നാട് പൊലീസ് ചോദ്യം ചെയ്യുകയാണ്.

കഴിഞ്ഞദിവസം കളിയിക്കാവിള പൊലീസ് സ്റ്റേഷന് 200 മീറ്റർ അകലെ കാറിനുള്ളിൽ കഴുത്തറുത്ത നിലയിലാണ് മലയിന്‍കീഴ് സ്വദേശി ദീപു(46)വിൻ്റെ മൃതേദഹം കണ്ടെത്തിയത്.മണ്ണുമാന്തി യന്ത്രം വാങ്ങാൻ 10 ലക്ഷം രൂപയുമായി തമിഴ്നാട്ടിലെ പൊള്ളാച്ചിയിലേക്കു പോയതാണ് ദീപു.കാറിലുണ്ടായിരുന്ന പത്തു ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു.പണത്തിന് വേണ്ടി ചിലർ ദീപുവിനെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്ന് ഭാര്യയുടെയും സുഹൃത്തുക്കളുടെയും മൊഴിയുണ്ടായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സെക്രട്ടറിയേറ്റിന് മുന്നിൽ പുല്ലുതിന്ന് പ്രതിഷേധിച്ച് LPST റാങ്ക് ഹോൾഡേഴ്സ്

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിൽ എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം 34-ാം ദിവസത്തിലേക്ക് കടന്നു. സർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഇല്ലെന്ന് ആരോപിച്ച് ഉദ്യോഗാർഥികൾ പുല്ലുതിന്ന് പ്രതിഷേധിച്ചു. നേരത്തെ മണ്ണുതിന്നും നിരാഹാരം...

ശബരിമല സ്വര്‍ണക്കൊള്ള : കുറ്റപത്രത്തിന്‍റെ കരട് തയ്യാറായി

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ കുറ്റപത്രം ഉടൻ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം. കുറ്റപത്രത്തിന്‍റെ കരട് തയ്യാറായി. ഈ മാസം ആദ്യം തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് എസ്ഐടി നീക്കം. ഇതിനിടെ, കേസിലെ മുഖ്യസാക്ഷികല്‍...
- Advertisment -

Most Popular

- Advertisement -