Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsNationalഅസമിൽ ഹൈവേയിൽ...

അസമിൽ ഹൈവേയിൽ വിമാനമിറങ്ങി ചരിത്രം സൃഷ്ടിച്ച് പ്രധാനമന്ത്രി

ദിസ്പൂർ : അസമിൽ ദേശീയപാതയിൽ വ്യോമസേനാ വിമാനത്തിൽ എമർജൻസി ലാൻഡിംഗ് നടത്തി ചരിത്രം സൃഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി .വടക്കുകിഴക്കൻ മേഖലയിലെ ആദ്യ എമർജൻസി ലാൻഡിങ് ഫെസിലിറ്റി (ഇഎൽഎഫ്) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ വ്യോമസേനയുടെ സി 130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനത്തിലാണ് അസമിലെ ദിബ്രുഗഢ് ജില്ലയിലുള്ള മോറാനിൽ ദേശീയ പാത 37ൽ നിർമ്മിച്ച എമർജൻസി ലാൻഡിംഗ് ഫെസിലിറ്റിയിൽ പ്രധാനമന്ത്രി ലാൻഡ് ചെയ്തത്.

അസമിലെ മോറാനും ഡെമോവിനും ഇടയിലുള്ള ദേശീയ പാതയിലെ 4.2 കിലോമീറ്റർ നീളമുള്ള പ്രത്യേക ഭാഗത്താണ് നൂറ് കോടി രൂപ ചെലവിൽ എമർജൻസി ലാൻഡിംഗ് സ്ട്രിപ്പ് നിർമ്മിച്ചിരിക്കുന്നത്.40 ടൺ വരെയുള്ള യുദ്ധവിമാനങ്ങളെയും 74 ടൺ ഭാരമുള്ള വലിയ വിമാനങ്ങളെയും വഹിക്കാനുള്ള ശേഷി ഇതിനുണ്ട്.ദിബ്രുഗഢ് വിമാനത്താവളത്തിന് ബദലായി ഈ പാത ഉപയോഗിക്കാനാകും

ഗുവാഹാട്ടിയെയും നോർത്ത് ഗുവാഹാട്ടിയെയും ബന്ധിപ്പിക്കുന്ന ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള കുമാർ ഭാസ്കർ വർമ പാലം പ്രധാനമന്ത്രി ഉൽഘടനം ചെയ്‌തു. വടക്കുകിഴക്കൻ മേഖലയുടെ ആവശ്യത്തിനായി ഹൈടെക്ക് ഡേറ്റ സെന്ററും ഐഐഎം ഗുവാഹത്തിയുടെ താൽകാലിക ക്യാംപസും മോദി ഉദ്ഘാടനം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് ഇടക്കാല ജാമ്യം: ഹൈക്കോടതി കൂടി  ഇളവ് നൽകിയാൽ മാത്രമേ പുറത്തിറങ്ങാനാകൂ

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് ഇടക്കാല ജാമ്യം കോടതി അനുവദിച്ചു. കോര്‍പ്പറേഷന്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്യാനാണ് ജാമ്യം. നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഈ...

ഏറ്റവും വലിയ കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത്

തിരുവനന്തപുരം : ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത് നങ്കൂരമിട്ടു .400 മീറ്റർ നീളവും 61 മീറ്റർ വീതിയുമുള്ള കപ്പലാണ് എംഎസ്‌സി ഐറിന. 6,000 കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. രാവിലെ...
- Advertisment -

Most Popular

- Advertisement -