Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസ്നേഹത്തിലും ഐക്യത്തിലുമാണ്...

സ്നേഹത്തിലും ഐക്യത്തിലുമാണ് രാജ്യത്തിന്റെ അഖണ്ഡത: ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്

തിരുവല്ല: മഹാത്മാഗാന്ധി വിസ്മൃതിയിലേക്ക് മറഞ്ഞു പോകുന്ന ഈ കാലഘട്ടത്തെ സമൂഹം ഗൗരവത്തോടെ സമീപിക്കണമെന്നും മതാതീതമായ മാനവികത ഉയർത്തിപ്പിടിച്ച മഹാത്മാവായിരുന്നു ഗാന്ധിജിയെന്നും ആർച്ച് ബിഷപ്പ് ഡോ  തോമസ് മാർ കൂറിലോസ് പറഞ്ഞു. ഗാന്ധി പീസ് ഫൗണ്ടേഷൻ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിശ്വശാന്തി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുമേനി.

ഡോ. ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഭാരത് സേവക് സമാജ് സംസ്ഥാന ചെയർമാൻ ഡോ. രമേശ് ഇളമൺ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി റവ. തോമസ് പി. ജോർജ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം. സലിം, വൈഎംസിഎ സബ് റീജൻ ചെയർമാൻ ജോജി പി. തോമസ്, റവ. ബിനു വർഗീസ്, കൺവീനർ ലിനോജ് ചാക്കോ, ജോയ് അലുക്കാസ് മാൾ മാനേജർ ഷെൻട്ടൻ വി റാഫേൽ എന്നിവർ പ്രസംഗിച്ചു.

ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളുടെ ദേശഭക്തിഗാനാലാപനവും ചടങ്ങിന്റെ ഭാഗമായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2027ല്‍ : മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത

ന്യൂഡൽഹി : ഭാരതത്തിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ  2027 ആഗസ്തില്‍  ഉദ്ഘാടന ഓട്ടം ഗുജറാത്തിലെ സൂറത്തിൽ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പ്രാരംഭ പാത 100 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും. 2029...

സംസ്ഥാനത്ത് മഴ കനക്കുന്നു:പലയിടങ്ങളിലും വെള്ളക്കെട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് പരക്കെ മഴ. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ...
- Advertisment -

Most Popular

- Advertisement -