Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaബിലീവേഴ്സിൽ സ്ത്രീകളുടെ...

ബിലീവേഴ്സിൽ സ്ത്രീകളുടെ ആരോഗ്യ പരിപാലനത്തിനായി ആവിഷ്‌കരിച്ച ‘അമി’ പദ്ധതി ഉദ്ഘാടനം

തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ത്രീകളുടെ സമഗ്ര ആരോഗ്യ പരിപാലനം ലക്ഷ്യമിട്ടുകൊണ്ട് ആവിഷ്‌കരിച്ച  ‘ അമി – ഫോർ ദി വുമൺ ഇൻ യു എന്ന പദ്ധതിയുടെ ഉദ്ഘാടനം നടന്നു. സ്ത്രീകളുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സുരക്ഷിതവും സ്വകാര്യത ഉറപ്പുനൽകുന്നതുമായ പരിചരണം ഉറപ്പാക്കുന്ന ഈ പദ്ധതി സംസ്ഥാന ആരോഗ്യ, കുടുംബക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.

വനിതാ ആരോഗ്യ പരിപാലന രംഗത്ത് അമി പദ്ധതി ഒരു വലിയ നാഴികക്കല്ലാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി സൂചിപ്പിച്ചു. അത്യാഹിത ഘട്ടങ്ങളിൽ പെട്ടെന്ന് വൈദ്യസഹായം എത്തിക്കുന്നതിനായി ബിലീവേഴ്സ് ആശുപത്രി പുതുതായി ആരംഭിച്ച ‘ബൈക്ക് ആംബുലൻസ് സേവനത്തിൻ്റെ’ ഫ്ലാഗ് ഓഫ് കർമ്മവും  കെ. മുരളീധരൻ  നിർവ്വഹിച്ചു.

തിരുവല്ല എം.എൽ.എ  അഡ്വ. വർഗീസ് മാമ്മൻ അധ്യക്ഷനായി. കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജിംഗ് ഡയറക്ടറും  റവ. ഫാ. സിജോ പന്തപ്പള്ളിൽ സ്വാഗതം ആശംസിച്ചു.  പ്രശസ്ത ചലച്ചിത്ര താരം വീണ നന്ദകുമാർ അമി പദ്ധതിയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ അടങ്ങിയ വീഡിയോ പ്രകാശനം നിർവഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാറ്റിലും മഴയിലും വ്യാപക നാശം

ആലപ്പുഴ :  പുലർച്ചെ സംസ്ഥാനത്തെ വിവിധ ജില്ലകളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. ട്രാക്കുകളിൽ മരം വീണതിനാൽ പല ട്രെയിനുകളും വൈകിയോടുകയാണ്. ഓച്ചിറയിലും തകഴിയിലും ട്രാക്കിൽ മരം വീണതോടെ പാലരുവി എക്സ്പ്രസും...

രാഹുലിനും പ്രിയങ്കയ്ക്കും മോദിയുടെ സ്വരം: എം വി ഗോവിന്ദൻ

തിരുവല്ല: രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നരേന്ദ്ര മോദിയുടെ സ്വരമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നരേന്ദ്ര മോദി എന്ത് പറയുന്നോ അത് തന്നെയാണ് രാഹുൽ ഗാന്ധിയും സഹോദരിയും...
- Advertisment -

Most Popular

- Advertisement -