Friday, August 14, 2026
No menu items!

subscribe-youtube-channel

HomeNewsപതിനേഴാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയ്ക്ക്...

പതിനേഴാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയ്ക്ക് തിരിതെളിഞ്ഞു

തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആഗസ്റ്റ് 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 17- മത് ഐ.ഡി.എസ്.എഫ്.എഫ്.കെയ്ക്ക് തിരിതെളിഞ്ഞു.

കൈരളി തിയേറ്ററിൽ നടന്ന ചടങ്ങിൽ, ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം സാംസ്‌കാരിക വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. ഫെസ്റ്റിവൽ ഡെയിലി ബുള്ളറ്റിന്റെ പ്രകാശനം കെ.എസ്.എഫ്.ഡി.സി ചെയർപേഴ്‌സണും ചലച്ചിത്ര സംവിധായകനുമായ കെ മധു ഫിക്ഷൻ വിഭാഗം ജൂറി അംഗവും ചലച്ചിത്രനടിയുമായ രാജശ്രീ ദേശ്പാണ്ഡെക്ക് നൽകികൊണ്ട് നിർവഹിച്ചു.

നോൺ ഫിക്ഷൻ വിഭാഗം ജൂറി ചെയർപേഴ്‌സൺ രണജിത് റേ, ഫിക്ഷൻ വിഭാഗം ജൂറി ചെയർപേഴ്‌സൺ ഗുർവിന്ദർ സിംഗ്, ചലച്ചിത്ര അക്കാദമി ചെയർപേഴ്‌സൺ പ്രേംകുമാർ, സെക്രട്ടറി സി അജോയ്, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർപേഴ്‌സൺ മധുപാൽ, കെ.എസ്.എഫ്.ഡി.സി മാനേജിങ് ഡയറക്ടർ പി എസ് പ്രിയദർശൻ, ചലച്ചിത്ര അക്കാദമി കൗൺസിൽ അംഗവും നടനുമായ ജോബി എ എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ്എസ്എൽസി പരീക്ഷാഫലം മേയ് 9ന്

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് ഒമ്പതിന് പ്രഖ്യാപിക്കും. സംസ്ഥാനത്തെ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികളാണു റഗുലർ വിഭാഗത്തിൽ എസ്എസ്എൽസി പരീക്ഷ...

ഡല്‍ഹി മദ്യനയക്കേസ്: കെ. കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി

ന്യൂഡൽഹി :ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇ ഡി അറസ്റ്റുചെയ്ത ബി.ആര്‍.എസ്. നേതാവും കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ. കവിത സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി.ഡല്‍ഹി റൗസ് അവന്യൂ...
- Advertisment -

Most Popular

- Advertisement -