Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduവെളിച്ചെണ്ണ വില...

വെളിച്ചെണ്ണ വില കുറഞ്ഞു: വന്‍തോതില്‍ വിളവെടുപ്പ് നടന്നതാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണമായത്

കോഴിക്കോട്: സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറയുന്നു. വെള്ളിയാഴ്ച കോഴിക്കോട്ടെ മൊത്തവിപണിയില്‍ വെളിച്ചെണ്ണയ്ക്ക് 334 രൂപയാണ് വില. വന്‍തോതില്‍ വിളവെടുപ്പ് നടന്നതാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണമായി വ്യാപാരികള്‍ പറയുന്നത്.

വിലക്കയറ്റം ബാധിച്ചതോടെ നാളികേര വ്യാപാരത്തില്‍ കാര്യമായ കുറവ് വന്നിരുന്നു. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിളവെടുപ്പ് കൂടിയത് ഇപ്പോഴത്തെ വിലക്കുറവിന് കാരണമായിട്ടുണ്ട്. ഇന്തോനേഷ്യയില്‍ നിന്നുള്ള നാളികേരവും വിപണിയിലെത്തുന്നുണ്ട്.

നവംബര്‍ മുതല്‍ വിലയില്‍ ഇടിവ് നേരിടുന്ന നാളികേരം ഇപ്പോള്‍ കിലോഗ്രാമിന് 55 രൂപയ്ക്കാണ് കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്നത്. ഓണക്കാലത്ത് ഇത് 78 രൂപ വരെയായിരുന്നു. വിപണിയില്‍ നാളികേരത്തിന്റെ ലഭ്യത കുറഞ്ഞതോടെയാണ് വില കുതിച്ചുയര്‍ന്നത്. ഡിസംബര്‍ പകുതിയോടെയാണ് അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 52 രൂപയായിരുന്നു അന്ന് ഒരു കിലോ തേങ്ങയുടെ വില.

ഓണക്കാലത്ത് ആവശ്യകത കുതിച്ചുയര്‍ന്നതോടെ നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വില റെക്കോഡിട്ടിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിയേറ്ററുകളിലെ അമിതവില : കൊച്ചിയിലും തിരുവനന്തപുരത്തും വ്യാപക പരിശോധന

തിരുവനന്തപുരം : കേരളത്തിലെ മാളുകളിൽ പ്രവർത്തിക്കുന്ന തിയേറ്ററുകളിൽ ഭക്ഷണസാധനങ്ങൾക്കും വെള്ളത്തിനും അമിതവില ഈടാക്കുന്നെന്ന പരാതിയെ തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് വ്യാപക പരിശോധന നടത്തി. കൊച്ചിയിലെയും തിരുവനന്തപുരം ഉൾപ്പെടെയുള്ള മറ്റ് പ്രധാന നഗരങ്ങളിലെയും തിയേറ്ററുകളിലാണ്...

ആലപ്പുഴയിൽ വൻ എം.ഡി.എം.എ വേട്ട :  സംഘത്തെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥന് പരിക്ക്

ആലപ്പുഴ:  എക്സൈസ് സംഘത്തിൻ്റെ മിന്നൽ പരിശോധനയിൽ മരട് അനീഷിൻ്റെ ഗുണ്ടാ സംഘത്തിലെ രണ്ടു പേരെ മാരക മയക്കുമരുന്നായി എം.ഡി.എം.എയുമായി പിടികൂടി. അമ്പലപ്പുഴ ആര്യാട് തെക്ക് വില്ലേജിൽ ആറാട്ടുവഴി ബംഗ്ലാവ് പറമ്പിൽ അൻഷാദ്  (36), ...
- Advertisment -

Most Popular

- Advertisement -