Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsKannurവീണാ ജോര്‍ജിനെ...

വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി

കണ്ണൂര്‍ : ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയില്‍ ഇന്നലെ കോടതി വിശദവാദം കേട്ടിരുന്നു. മന്ത്രിക്കെതിരെ നടന്നത് കരിങ്കൊടി പ്രതിഷേധം മാത്രമായിരുന്നെന്നും വധശ്രമം നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

എന്നാൽ പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെട്ട പ്രോസിക്യൂഷന്‍, കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കൂടുതല്‍ പേര്‍ കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും കോടതിയില്‍ വാദിച്ചു. പ്രതികളെ ഈ മാസം 5 ന് കോടതിയില്‍ ഹാജരാക്കും.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായത് കരിങ്കൊടി പ്രതിഷേധം മാത്രമെന്നും കേസില്‍ ചുമത്തിയ വധശ്രമം നിലനില്‍ക്കെന്നുമാണ് പ്രതിഭാഗം  കോടതിയില്‍ ചൂണ്ടിക്കാട്ടി. ആരോഗ്യ നില മോശമായതിനാല്‍ മൊഴിയെടുക്കാനാകാത്ത മന്ത്രി ചാനലുകളില്‍ സംസാരിക്കുന്നുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ആയുധം കണ്ടെത്താനോ എന്തെന്ന് തെളിയിക്കാനോ പൊലീസിന് സാധിച്ചിട്ടില്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സമരങ്ങളിലൂടെ നടന്നു നീങ്ങിയ ജനവികാരത്തിന്റെ നേതാവായിരുന്നു  വി.എസ് അച്യൂതാനന്ദൻ :  ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

തിരുവല്ല : സമരങ്ങളിലൂടെ നടന്നു നീങ്ങിയ ജനവികാരത്തിന്റെ നേതാവായിരുന്നു മുൻ മുഖ്യമന്ത്രി വി.എസ് അച്യൂതാനന്ദൻ എന്ന്  ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത.സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി വിഷയങ്ങളിൽ അദ്ദേഹം ഇടപെട്ടിരുന്നു. പ്രതിപക്ഷ നേതാവായും  മുഖ്യമന്ത്രിയായും...

കുറവാ സംഘം കേരളത്തിൽ എത്തിയതായി സൂചന: ജാഗ്രത നിർദേശവുമായി പോലീസ്

ആലപ്പുഴ: തമിഴ്നാട്ടിലെ അതി ക്രൂരൻമാരായ കുറവാ സംഘം സംസ്ഥാനത്ത് എത്തിയതായി സൂചന. മുഖം മറച്ച്‌ അർധ നഗ്നരായി അർധരാത്രിയിൽ സംഘം എത്തും. ശരീരത്തിൽ എണ്ണയും, കരിയും തേച്ച്  കുട്ടികളുടെ കരച്ചിൽ പോലുള്ള ശബ്ദം...
- Advertisment -

Most Popular

- Advertisement -