Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsKochiനിവിൻ പോളിക്കും...

നിവിൻ പോളിക്കും ഏബ്രിഡ് ഷൈനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്

കൊച്ചി : നടൻ നിവിൻ പോളിക്കും സംവിധായകൻ ഏബ്രിഡ് ഷൈനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്.നിവിൻ പോളിയുടെ ചിത്രം ആക്ഷൻ ഹീറോ ബിജു 2 ന്റെ വിതരണാവകാശം മറ്റൊരാൾക്ക് നൽകിയെന്ന് ആരോപിച്ച് നിർമാതാവായ വി എസ് ഷംനാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് .

എബ്രിഡ് ഷൈനിന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ മഹാവീര്യർ സിനിമയുടെ സഹനിർമാതാവായിരുന്നു ഷംനാസ്. മഹാവീര്യർ പരാജയപ്പെട്ടപ്പോൾ, നിവിൻ പോളി 95 ലക്ഷം രൂപ ഷംനാസിനു നൽകാമെന്നും ആക്‌ഷൻ ഹീറോ ബിജു 2 ൽ നിർമാണ പങ്കാളിത്തം നൽകാമെന്നും ഉറപ്പു നൽകി ഷംനാസിൽ നിന്നു പണം വാങ്ങിയെന്നും പിന്നീട് അക്കാര്യം മറച്ചു വച്ച് ചിത്രത്തിന്റെ വിതരണാവകാശം മറ്റൊരാൾക്ക് നൽകിയെന്നുമാണ് പരാതി. കേസിൽ നിവിൻ പോളി ഒന്നാം പ്രതിയും ഏബ്രിഡ് ഷൈൻ രണ്ടാം പ്രതിയുമാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ഉത്സവത്തിന് കൊടിയേറി

കോട്ടയം: ചരിത്രപ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ പന്ത്രണ്ട് നാൾ നീണ്ടുനിൽക്കുന്ന അഷ്ടമി ഉത്സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറി. ക്ഷേത്രം തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കീഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ...

എലിപ്പനിയ്ക്കെതിരെ ജാഗ്രത വേണം

പത്തനംതിട്ട : ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ഡോ. എല്‍. അനിതകുമാരി അറിയിച്ചു. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ ഇറങ്ങുകയോ, കുളിക്കുകയോ, കൈകാലുകളും മുഖവും...
- Advertisment -

Most Popular

- Advertisement -