Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസഹകരണ സംഘം...

സഹകരണ സംഘം വായ്പാ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ‘ആശ്വാസ് – 2026 പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം : സഹകരണ സംഘങ്ങളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ആശ്വാസ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ‘ആശ്വാസ് – 2026’ പദ്ധതിയിലൂടെ ഒറ്റത്തവണയായി വായ്പകള്‍ തീര്‍പ്പാക്കാം. വായ്പാ കുടിശ്ശിക ഒഴിവാക്കുക, കൂടുതല്‍ തിരിച്ചടവ് എത്തിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സഹകരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു  അറിയിച്ചു.

ജൂണ്‍ 1 മുതല്‍ നൂറുദിന പരിപാടിയായാണ് പദ്ധതി നടപ്പാക്കുന്നത്. ഓഗസ്റ്റ് 31 വരെ വായ്പകള്‍ തിരിച്ചടയ്ക്കാം. കാര്‍ഷിക സഹകരണ സംഘങ്ങളില്‍ നിന്നെടുത്ത വായ്പകള്‍ക്കാണ് പ്രഥമ പരിഗണന. പദ്ധതി കാലയളവില്‍ ജപ്തി ഉള്‍പ്പെടെ എല്ലാ തുടര്‍ നടപടികളും നിര്‍ത്തിവെക്കും. അര്‍ഹരായവര്‍ക്ക് പിഴപ്പലിശയും ഒഴിവാക്കി നല്‍കും.

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന കുടുംബങ്ങള്‍ക്കും പലിശയിളവുണ്ട്. സ്വര്‍ണ വായ്പ, നിക്ഷേപ വായ്പ എന്നിവ ഒഴികെയുള്ള എല്ലാ വായ്പകളും പദ്ധതിയില്‍ പരിഗണിക്കും. അഞ്ചുവര്‍ഷത്തിലേറെ കുടിശ്ശികയുള്ള, 50,000 രൂപ വരെയുള്ള ചെറുവായ്പകള്‍ക്ക്  പലിശയിളവ് നല്‍കും. തിരിച്ചടവ് മുടങ്ങിയവര്‍ക്കു നേരെയുള്ള എല്ലാ നടപടികളും നിര്‍ത്തിവെക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സാങ്കേതിക തകരാര്‍: 4 ജില്ലകളില്‍ ഏഴ് ദിവസം വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: ഉത്തര കേരളത്തിലെ നാല് ജില്ലകളില്‍ അടുത്ത ഏഴ് ദിവസത്തേക്ക് ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് വൈദ്യുതി നിയന്ത്രണം. ഓരോ പ്രദേശത്തെയും കൃത്യമായ സമയക്രമം പ്രാദേശിക...

സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തട്ടിപ്പ്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാര്‍ ഇന്നു പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വെറും തട്ടിപ്പാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു മിനി ബജറ്റ് തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് തങ്ങള്‍ക്ക് കൊടുക്കേണ്ടി...
- Advertisment -

Most Popular

- Advertisement -