Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeEdathuaഎടത്വ പള്ളി...

എടത്വ പള്ളി പെരുന്നാൾ: വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ രൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടന്നു

എടത്വ: എടത്വ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ചെറിയ രൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ഇന്ന്  നടന്നു. കോരിചൊരിയുന്ന കനത്തമഴയേയും അവഗണിച്ചാണ് വിശ്വാസികള്‍ പള്ളിക്ക് ചുറ്റുമായി പ്രദക്ഷിണവിഥിയില്‍ അണിനിരന്നത്. തമിഴ്നാട്ടിലെ രാജാക്കമംഗലം തുറക്കാരാണ് പ്രദക്ഷിണത്തിന് രൂപങ്ങളും കുരിശുകളും മുത്തുക്കുടകളും വഹിച്ചത്.

വൈകിട്ട് 5.30 ന് ആരംഭിച്ച പ്രദക്ഷിണത്തിന് ഫാ. സേവ്യര്‍ വെട്ടിത്താനം മുഖ്യകാര്‍മികനായി. വികാരി ജോസഫ് കളരിക്കല്‍, തിരുനാള്‍ കോര്‍ഡിനേറ്റര്‍ ഫാ. ഏലിയാസ് കരിക്കണ്ടത്തില്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. കുര്യന്‍ പുത്തന്‍പുര, ഫാ. വര്‍ഗീസ് മതിലകത്തുകുഴി, ഫാ. തോമസ് കാരക്കാട്, ഫാ. കുര്യാക്കോസ് പീടിയേക്കല്‍, ഫാ. സെബാസ്റ്റ്യന്‍ മഞ്ചേരിക്കളം, ഫാ. സെബാസ്റ്റിയന്‍ കളത്തിപറമ്പില്‍, ഫാ. ആന്റണി നമ്പിയത്ത് എന്നിവര്‍ സഹകാര്‍മ്മികരായി.

പ്രദക്ഷിണത്തിന് ശേഷം രാജാക്കമംഗലം തുറയില്‍ നിന്നെത്തിയ നൂറുകണിക്കിന് വിശ്വാസികള്‍ പള്ളിയില്‍നിന്നു അവകാശ നേര്‍ച്ചകളായ ഉപ്പ്, നല്ലമുളക്, മലര്, വലയില്‍ ചേര്‍ക്കാനുള്ള തലനൂല്‍ എന്നിവ വികാരി ഫാ. ജോസഫ് കളരിക്കലിന്റെ കൈയില്‍ നിന്ന് സ്വീകരിച്ച്  മടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മ്യാൻമർ ഭൂകമ്പം : മരണം 1600 കടന്നു

നേപ്യിഡോ : മ്യാൻമറിനെ പിടിച്ചു കുലുക്കിയ ഭൂകമ്പത്തിൽ ഇതുവരെ 1600 മൃതദേഹങ്ങൾ കണ്ടെടുത്തു . മരണസംഖ്യ പതിനായിരം കടക്കാമെന്നാണ് സൂചന.മുന്നൂറിലധികം അണുബോംബുകളോട് താരതമ്യപ്പെടുത്താവുന്ന ഊർജ്ജത്തിന് സമാനമായിരുന്നു ഭൂകമ്പത്തിന്റെ ശക്തിയെന്നാണ് ജിയോളജിസ്റ്റുകൾ പറയുന്നത്. 28ന്...

ചക്കുളത്തുകാവിൽ തിരുവാഭരണ ഘോഷയാത്ര നാളെ

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ തിരുവാഭരണ ഘോഷയാത്ര നാളെ നടക്കും. ഉച്ചകഴിഞ്ഞ് 3 ന് ക്ഷേത്ര മാനേജിംങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരിയുടെ നേത്യത്വത്തിൽ തിരുവല്ല കാവുംഭാഗം തിരുഏറങ്കാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നിന്നും...
- Advertisment -

Most Popular

- Advertisement -