തിരുവല്ല: അകപ്പൊരുൾ സാഹിത്യ വേദിയുടെ ആഗസ്റ്റ് മാസത്തെ പരിപാടി തിരുവല്ല വൈഎംസിഎയിൽ നടന്നു. പ്രൊഫ. മനോജ് കുറൂർ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ കാരക്കാട് കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി.പ്രൊഫ ഉണ്ണികൃഷ്ണൻ കളീക്കലിൻ്റെ മറവ് എന്ന കഥാസമാഹാരത്തെ പറ്റി ചർച്ച നടത്തി. പ്രൊഫ. എ.ടി. ളാത്തറ, വി.വിമൽ കുമാർ, പ്രൊഫ. ബി സോമശേഖരൻ, കെ രാജഗോപാൽ, പ്രിത് ചന്ദനപ്പള്ളി എന്നിവർ സംസാരിച്ചു.
കോട്ടയം : കൃഷിയിടങ്ങളെ കണ്ണീർപാടങ്ങളാക്കുന്ന കാട്ടുപന്നി ആക്രമങ്ങളെ ചെറുക്കാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികളെ സ്വാഗതം ചെയ്ത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. കാട്ടുപന്നികളെ ഉൻമൂലനം ചെയ്യാനുള്ള സ്പെഷ്യൽ ഡ്രൈവ് കർഷക സമൂഹത്തിന്റെ...
തിരുവനന്തപുരം: സംസ്ഥാനത്തെ തടവുകാരുടെ മെനുവിലുള്ള മട്ടനും മീന്‍കറിയും ഒഴിവാക്കാന്‍ ജയിൽ വകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ നൽകി. ഉയര്‍ന്ന സാമ്പത്തികച്ചെലവ്, സംഭരണത്തിലെ ബുദ്ധിമുട്ടുകള്‍, ആരോഗ്യപരമായ കാരണങ്ങള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് ഈ സുപ്രധാന തീരുമാനം.
മട്ടനും മീനും...