Sunday, July 6, 2025
No menu items!

subscribe-youtube-channel

HomeNewsകുറ്റൂർ ഏറ്റുകടവ്...

കുറ്റൂർ ഏറ്റുകടവ് പാടശേഖരത്തിൽ  കൊയ്ത്ത് തുടങ്ങി

തിരുവല്ല:  കുറ്റൂർ തെങ്ങേലി ഏറ്റുകടവ് പാടശേഖരത്തിൽ  കൊയ്ത്ത് തുടങ്ങി.  10 ഏക്കർ സ്ഥലത്തെ കൊയ്ത്ത് ആണ് തുടങ്ങിയത്. കഴിഞ്ഞ വർഷം 17 എക്കറിൽ ആയിരുന്നു കൃഷി ചെയ്തിരുന്നത്. കാലാവസ്ഥ അനുകൂലമായി നിന്നതിനാൽ വിളവെടുപ്പ് നഷ്ടം വരില്ലന്ന് കർഷകർ കണക്ക് കൂട്ടുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇല ചുരുട്ടി പുഴുവിൻ്റെയും മുഞ്ഞ യുടെയും ശല്യം കാര്യമായി വന്നില്ല.

തമിഴ് നാട്ടിൽ നിന്ന്  യന്ത്രങ്ങൾ ഇക്കുറി നേരത്തെ എത്തിച്ചതിനാൽ കൊയ്ത്തിന് തടസമുണ്ടായില്ല. 2023 ഡിസംബർ ആദ്യവാരത്തിലാണ് കൃഷി ഇറക്കിയത്. ഉമ ഇനത്തിലുള്ള നെല്ല് വിത്താണ് ഇക്കുറി കൃഷിക്ക് ഉപയോഗിച്ചത്. വേനൽ കനത്തെങ്കിലും ജല ലഭ്യതയ്ക്ക് തടസമുണ്ടായില്ലന്ന് കർഷകർ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിദ്യാലയങ്ങളുടെ മികവ് ഉറപ്പാക്കും : ഡെപ്യൂട്ടി സ്പീക്കര്‍

അടൂർ : വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച്  ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂര്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത:കണ്ണൂരിൽ യെലോ അലർട്ട്

പത്തനംതിട്ട : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത.കണ്ണൂരിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്.പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉണ്ട്. മലയോര...
- Advertisment -

Most Popular

- Advertisement -