Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsബം​ഗ്ലാദേശ് കലാപം...

ബം​ഗ്ലാദേശ് കലാപം : പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു

ധാക്ക : ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചതായി റിപ്പോർട്ടുകൾ. സംവരണ വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്നുണ്ടായ കലാപങ്ങളുടെ പശ്ചാത്തലത്തിൽ ഷെയ്ഖ് ഹസീന രാജി വയ്ക്കണമെന്ന് സൈന്യം ആവശ്യപ്പെട്ടിരുന്നു . ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവർത്തകരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷത്തിൽ നൂറിലധികംപേർ കൊല്ലപ്പെട്ടിരുന്നു. രാജ്യവ്യാപകമായി അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ, ഷെയ്ഖ് ഹസീനയും സഹോദരിയും രാജ്യംവിട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ധാക്കയിൽ നിന്ന് ഹെലികോപ്റ്റർ മാർ​ഗം ബം​ഗ്ലാദേശ് വിട്ടുവെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൈനിക മേധാവി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ  കുടിവെള്ള ടാങ്കുകളുടെ വിതരണം

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി 2025- 26 ഉൾപ്പെടുത്തി എസ് സി വിഭാഗങ്ങൾക്ക് കുടിവെള്ള ടാങ്കുകൾ വിതരണം ചെയ്തു.  പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് ഉദ്ഘാടനം നിർവഹിച്ചു....

കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിങ് : പ്രതികൾക്ക് ജാമ്യം

കോട്ടയം : കോട്ടയം ഗവ .നഴ്സിംഗ് കോളേജിലെ റാഗിങ് കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ച് കോടതി .കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ജാമ്യം നൽകിയത്. 50 ദിവസത്തിലേറെയായി ജയിലിൽ കിടന്ന പ്രതികളുടെ...
- Advertisment -

Most Popular

- Advertisement -