Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsസാമൂഹ്യ പ്രതിബദ്ധതയുള്ള...

സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറ നാടിന് അനിവാര്യം : മന്ത്രി രമേശ് ചെന്നിത്തല

തിരുവല്ല: സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറ ഇന്നിൻ്റെ ആവശ്യമെന്നും, ലഹരി പദാർത്ഥങ്ങൾക്കെതിരെയുള്ള ബോധവൽക്കരണം നാടിൻ്റെ നന്മയ്ക്ക് പ്രയോജനപ്രദമാണെന്നും   ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. വൈ.എം.സി.എ സബ് റീജൻ റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സർക്കാരിൻ്റെ തുഫാൻ പദ്ധതി ജനങ്ങൾ ഏറ്റെടുത്തുവെന്നും ഈ ദൗത്യം തുടരുമെന്നും മന്ത്രി പറഞ്ഞു. സബ് റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു.മലങ്കര മാർത്തോമ്മാ സഭാ പരമാധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ മുഖ്യാതിഥിയായി. അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ, വിനു ജോബ് എം.എൽ.എ എന്നിവരെ അനുമോദിച്ചു.

വൈ.എം.സി.എ സംസ്ഥാന ചെയർമാൻ പ്രൊഫ. അലക്സ് തോമസ്, മുൻ സംസ്ഥാന ചെയർമാൻ പ്രൊഫ. ജോയ് സി. ജോർജ് എന്നിവർ സന്ദേശം നൽകി. സബ് റീജൺ റൂബി ജൂബിലിയോടനുബന്ധിച്ച് തിരുവല്ല വൈ.എം.സി.എ വികാസ് സ്‌കൂളിന് സേവന രത്‌ന പുരസ്‌കാരവും 15001 രൂപായും സമ്മാനിച്ചു.

വൈ.എം.സി.എ  സേവന ശ്രേഷ്ഠതാ പുരസ്കാരം ജെയിംസ് പീറ്ററിന് നൽകും. ദേശീയ ബോഡി ബിൽഡിംഗ് ജഡ്ജ് ബാബു ചെറിയാൻ, ദേശീയ നിർവ്വാഹക സമിതിയംഗം ജോ ഇലഞ്ഞിമൂട്ടിൽ, മുൻ സബ് റീജൺ ചെയർമാന്മാർ, ജനറൽ കൺവീനർമാർ, നാല്പത് വർഷങ്ങൾ പൂർത്തീകരിച്ച വൈ.എം.സി.എ കൾ, വികാസ് സ്‌കൂൾ അദ്ധ്യാപകർ, അനദ്ധ്യാപകർ  എന്നിവരെ യോഗത്തിൽ ആദരിച്ചു.

റീജണൽ യൂത്ത് വർക്ക് ചെയർമാൻ ലിനോജ് ചാക്കോ, ജൂബിലി കമ്മിറ്റി ചെയർമാൻ വർഗീസ് ടി. മങ്ങാട്, ജനറൽ കൺവീനർ ജോ ഇലഞ്ഞിമ്മൂട്ടിൽ, സബ് റീജൺ  കൺവീനർ സുനിൽ മറ്റത്ത്, ജൂബിലി കോ ഓർഡിനേറ്റർ അഡ്വ. ജോസഫ് നെല്ലാനിക്കൽ, വൈസ് ചെയർമാൻന്മാരായ തോമസ് വി. ജോൺ, അഡ്വ. നിതിൻ കടവിൽ, തിരുവല്ല വൈ.എം.സി.എ പ്രസിഡൻ്റ് പ്രൊഫ. ഇ.വി തോമസ്, ജുബിൻ ജോൺ, കെ. സി മാത്യു, അഡ്വ. എം.ബി നൈനാൻ, എബി ജേക്കബ്, ലാലു തോമസ്, ജേക്കബ് മാത്യു, കുര്യൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭാര്യയെയും മകളെയും കത്തികൊണ്ട് ആക്രമിച്ച യുവാവ് പിടിയിൽ

തിരുവല്ല: സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെയും മക്കളെയും അമ്മയെയും ഉപദ്രവിക്കുന്ന യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാർ സീതത്തോട് സ്വദേശി തുളസീരാജ് (38) ആണ് പിടിയിലായത്. ഡ്രൈവർജോലി ചെയ്യുകയാണ് ഇയാൾ. കഴിഞ്ഞ...

Kerala Lottery Results : 05-08-2024 Win Win W-781

1st Prize Rs.7,500,000/- (75 Lakhs) WO 724506 (PALAKKAD) Consolation Prize Rs.8,000/- WN 724506 WP 724506 WR 724506 WS 724506 WT 724506 WU 724506 WV 724506 WW 724506 WX...
- Advertisment -

Most Popular

- Advertisement -