Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഅയ്മനത്ത് ആമ്പൽ...

അയ്മനത്ത് ആമ്പൽ ടൂറിസം ഫെസ്റ്റ് തുടങ്ങി

കോട്ടയം : അയ്മനം പുത്തൂക്കരിയിൽ ആമ്പൽവസന്തം കനാൽ ടൂറിസം ഫെസ്റ്റിന് തുടക്കം. പുത്തൂക്കരി പാഠശേഖരത്തിനു സമീപം നടന്ന ചടങ്ങിൽ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ മൂന്നുദിവസം നീണ്ടുനിൽക്കുന്ന ടൂറിസം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

അയ്മനത്തും ടൂറിസത്തിന് കുമരകം പോലെ ഒട്ടേറെ വികസന സാധ്യതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അയ്മനം പഞ്ചായത്തിൽ വാട്ടർ തീം പാർക്ക് നിർമിക്കുന്നതുസംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.ഉദ്ഘാടനത്തിനു മുന്നോടിയായി മന്ത്രി വി.എൻ. വാസവൻ വള്ളത്തിൽ സഞ്ചരിച്ച് ആമ്പൽപാടത്തിന്റെ ഭംഗി ആസ്വദിച്ചു.

ഉത്തരവാദിത്വ ടൂറിസം മിഷൻ, പുത്തൂക്കരി പാടശേഖര സമിതി, അരങ്ങ് സാംസ്‌കാരിക വേദി, ഐക്യവേദി റസിഡന്റ്സ് അസോസിയേഷൻ, പുത്തൂക്കരി റസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ അയ്മനം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ടൂറിസം ഫെസ്റ്റ് നടത്തുന്നത്. ഞായറാഴ്ച വരെ രാവിലെ ആറുമുതൽ 10 വരെ നടക്കുന്ന ഫെസ്റ്റിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ, ആമ്പൽ ജലയാത്ര, നാടൻ ഭക്ഷ്യമേള, റീൽസ്-ഫോട്ടോ ഷൂട്ട് മത്സരങ്ങൾ എന്നിവ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം : കടുത്ത നടപടികളുമായി സർക്കാർ

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ. ഡിസംബർ പകുതിയായതോടെ ഡൽഹിയിലെ പലയിടങ്ങളിലും വായുനിലവാര സൂചിക 600 കടന്നു. മലിനീകരണത്തിനെതിരെ ഡൽഹി സർക്കാർ നടപടി ശക്തമാക്കി . ബിഎസ്-6 എഞ്ചിനുകൾ ഇല്ലാത്ത പഴയ...

മമ്മൂട്ടിയുടെ ‘മട്ടാഞ്ചേരി മാഫിയ’ ഡിസംബർ ഒന്നിന് ചിത്രീകരണം തുടങ്ങും

കൊച്ചി : മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മട്ടാഞ്ചേരി മാഫിയ’യുടെ ചിത്രീകരണം ഡിസംബർ ഒന്നിന് ആരംഭിക്കും. നവംബർ അവസാനം ചിത്രീകരണം തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും മമ്മൂട്ടിയുടെ നിലവിലെ...
- Advertisment -

Most Popular

- Advertisement -