Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsസ്വകാര്യ ബസുടമകളുടെ...

സ്വകാര്യ ബസുടമകളുടെ സെക്രട്ടേറിയറ്റ് മാർച്ച് ഒക്ടോബർ 14-ന്

തൃശ്ശൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുടെ സെക്രട്ടേറിയറ്റ് മാർച്ച് ഒക്ടോബർ 14ന്. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി പദ്ധതി’ മൂലം ദുരിതമനുഭവിക്കുന്ന ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാണ് ഫെഡറേഷന്റെ പ്രധാന ആവശ്യം.

പ്രവർത്തന ചിലവിന് ആനുപാതികമായി വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് ഉൾപ്പെടെയുള്ള ബസ് ചാർജുകൾ വർധിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. സർക്കാർ അനുകൂലമായ തീരുമാനമെടുത്തില്ലെങ്കിൽ ഒക്ടോബർ അവസാനവാരം സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുമെന്ന് ഫെഡറേഷൻ അറിയിച്ചു.

സമരത്തിന്റെ രണ്ടാം ഘട്ടമായാണ് നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുശേഷവും ആവശ്യങ്ങളിൽ നടപടി ഉണ്ടായില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ സംസ്ഥാനവ്യാപകമായി സർവീസുകൾ പൂർണമായി നിർത്തിവച്ച് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും ബസുടമകളുടെ സംഘടന സൂചന നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ന്യൂനമര്‍ദ്ദം ശക്തമായി : സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ്. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും...

ഉപരാഷ്ട്രപതി നാളെ തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം : ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി നാളെ വൈകിട്ട് 7 ന് തിരുവനന്തപുരത്തെത്തും. വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി രാത്രി 7.20ന് പാളയം എൽഎംഎസ് കോംപൗണ്ടിൽ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കും....
- Advertisment -

Most Popular

- Advertisement -