Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsKollamമൂർഖൻ പാമ്പിനെ...

മൂർഖൻ പാമ്പിനെ വരുതിയിലാക്കി ടോവിനോ തോമസ് : സർപ്പ ടീമിന്റെ അംബാസിഡർ ആയി നടൻ

കൊല്ലം : വനം വകുപ്പിന്റെ ‘സർപ്പ’ എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ ജനവാസകേന്ദ്രങ്ങളിൽ അപകടകരമായി എത്തിപ്പെടുന്ന വിഷപ്പാമ്പുകളെ സുരക്ഷിതമായി പിടികൂടി നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളിൽ നടൻ ടോവിനോ തോമസ് പങ്കാളിയായി വനം വകുപ്പിൻ്റെ വിദഗ്ധ പരിശീലനത്തിൽ പങ്കെടുത്തു. പരിശീലനത്തിൻ്റെ ഭാഗമായി മൂർഖനെ സുരക്ഷിതമായി പിടികൂടി ബാഗിലാക്കി ടോവിനോ വനം വകുപ്പിന് കൈമാറി.

കഴിഞ്ഞ 4 വർഷങ്ങൾക്കുള്ളിൽ കേരളത്തിൽ പാമ്പ് കടിയേറ്റുള്ള മരണനിരക്ക് നാലിലൊന്നായി കുറഞ്ഞിട്ടുണ്ട്. അതിൽ “സർപ്പ” മൊബൈൽ ആപ്ളിക്കേഷൻ മുഖേനയുള്ള പ്രവർത്തനങ്ങൾ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.പാമ്പുകളെ ജനവാസ കേന്ദ്രങ്ങളിൽ അപകടകരമായി കണ്ടെത്തുന്ന പക്ഷം സർപ്പ മൊബൈൽ ആപ്ലിക്കേഷനിലൂടെ ഏറ്റവും അടുത്തുള്ള റെസ്ക്യൂ വിദഗ്ധനെ ആർക്കും ബന്ധപ്പെടാവുന്നതാണ്. കേരളത്തിൽ ഇപ്രകാരം മൂവായിരത്തിൽ അധികം വിദഗ്ധ പരിശീലനം ലഭിച്ച വ്യക്തികൾ നിലവിലുണ്ട്. വനം വകുപ്പിലെ സാമൂഹ്യ വന വത്കരണ വിഭാഗം മുഖേനയാണ് ഓരോ ജില്ലയിലും പരിശീലനം നൽകി വരുന്നത്.

വനങ്ങളുടെയും, വന്യ ജീവികളുടെയും പ്രധാന്യം മനസ്സിലാക്കുവാനും വനം വകുപ്പിനോട് ചേർന്ന് പ്രവർത്തിക്കുവാനും സന്നദ്ധത പ്രകടിപ്പിച്ച ടോവിനോ വനം വകുപ്പിന്റെ മറ്റ് പ്രവർത്തനങ്ങളിലും പങ്കാളിയാകുകയും വകുപ്പിന്റെ അംബാസിഡർ ആകുകയും ചെയ്യും.കേരളത്തിലെ വിവിധ വനപ്രദേശങ്ങൾ വനം വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം സന്ദർശിക്കുകയും വിവിധ വനം – പരിസ്ഥിതി ബോധവത്കരണ പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ചെയ്യുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡൽഹിയിൽ നടന്ന ദുർ​ഗാപൂജ ആഘോഷത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു

ന്യൂഡൽഹി: മഹാഷ്ഠമിയോടനുബന്ധിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച ദുർ​ഗാപൂജ ആഘോഷത്തിൽ  പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. ഡൽഹിയിലെ ചിത്തരഞ്ജൻ പാർക്കിലാണ് പ്രത്യേക പൂജാചടങ്ങുകൾ നടന്നത്. സന്ദർശനത്തിന് ശേഷം കാർലി ബാരി ക്ഷേത്രത്തിലും പ്രധാനമന്ത്രി ദർശനം നടത്തി. ഡൽഹി...

ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി

ചങ്ങനാശേരി : രാജീവ് വിചാര്‍വേദിയുടെ ആഭിമുഖ്യത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷിക ദിനാചരണം നടത്തി. ജോമി ജോസഫിന്റെ അദ്ധ്യക്ഷതയില്‍ രാജീവ് വിചാര്‍വേദി പ്രസിഡന്റ് ബാബു കുട്ടന്‍ചിറ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തു മെമ്പര്‍മാരായ...
- Advertisment -

Most Popular

- Advertisement -