Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsകടകംപള്ളി വില്ലേജ്...

കടകംപള്ളി വില്ലേജ് ഓഫീസ് ആക്രമിച്ച് ജീവനക്കാരെ കൈയ്യേറ്റം ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിക്കണം : എൻ.ജി.ഒ അസോസിയേഷൻ

തിരുവനന്തപുരം : കടകംപള്ളി വില്ലേജ് ഓഫീസിലെ ജീവനക്കാരെ ഔദ്യോഗിക കൃത്യ നിർവ്വഹണത്തിനിടയിൽ കൈയേറ്റം ചെയ്യുകയും തടഞ്ഞ് വച്ച് ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കണമെന്നും, ജീവനക്കാർക്ക് സമാധാനപരമായി ജോലി ചെയ്യാൻ വേണ്ട സംരക്ഷണം ഒരുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള എൻ.ജി.ഒ അസോസിയേഷൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി തിരുവനന്തപുരം താലൂക്ക് ആഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു .കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു.

അഴിമതി രഹിതമായി ജോലി ചെയ്യാൻ കഴിയുന്ന സാഹചര്യം ഒരുക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ വഴിവിട്ട പ്രവർത്തനങ്ങൾക്ക് ജീവനക്കാരെ കരുവാക്കാൻ ശ്രമിക്കുകയാണ്. യാതൊരു അന്വേഷണവും കൂടാതെ സർട്ടിഫിക്കറ്റുകൾ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എത്തുന്നവർ ജീവനക്കാരെ ആക്രമിക്കുന്നത് പതിവ് കാഴ്ച്ചയാണ്. . സുരക്ഷിതത്വം നൽകേണ്ടവർ അക്രമികൾക്ക് ഒത്താശ ചെയ്യുകയാണ് ഉണ്ടായത്. വില്ലേജ് ആഫീസിൽ ജീവനക്കാരെ ആക്രമിച്ച പ്രതികളെ കണ്ടെത്തി കടുത്ത നിയമനടപടികൾ സ്വീകരിച്ചില്ല എങ്കിൽ സംസ്ഥാനത്തുടനീളം അതിശക്തമായ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുമെന്നും ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ചവറ ജയകുമാർ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം :  പൈങ്കുനി ഉത്സവം കൊടിക്കയർ ഏറ്റുവാങ്ങി

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിനു കൊടിയേറ്റിനുളള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന ചടങ്ങിൽ ജയിൽ സൂപ്രണ്ട് സജീവ് എസ്സിൽ നിന്നും ക്ഷേത്രം മാനേജർ ബി. ശ്രീകുമാർ ഏററുവാങ്ങി. ക്ഷേത്രം ഉത്സവ...

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ബസ് ഓടിച്ചു കയറ്റി : ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തു

കോഴിക്കോട് : മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ബസ് ഓടിച്ചു കയറ്റിയ ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തു .ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.വ്യാഴാഴ്ച വൈകിട്ട് കോട്ടൂളിയിൽവച്ചാണ് സംഭവം. സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകുമ്പോൾ ശ്രദ്ധിക്കാതെ...
- Advertisment -

Most Popular

- Advertisement -