തിരുവനന്തപുരം : സംസ്ഥാനത്ത് അധികാരത്തിൽ ഇരിക്കുന്ന ഗവൺമെൻ്റ് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും എല്ലാ അവകാശങ്ങളും നിഷേധിക്കുകയും ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നതിൽ ഗവേഷണം നടത്തുകയും ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു.കേരള എൻ ജി ഒ അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവനക്കാരുടെ ആനുകൂല്യങ്ങൾ യഥാസമയം നൽകാൻ സർക്കാർ തയ്യാറാകണം.
ശമ്പളം തടഞ്ഞു തടഞ്ഞുവയ്ക്കാൻ എന്തെങ്കിലും കാരണം കണ്ടെത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ആനുകൂല്യങ്ങൾ സംരക്ഷിക്കാനുള്ള ജീവനക്കാരുടെ പോരാട്ടത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകും. കേരളത്തിൻറെ വികസനത്തിൽ സിവിൽ സർവീസ് വഹിക്കുന്ന പങ്ക് അവഗണിക്കാനാകാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു.കെപിസിസി ജനറൽ സെക്രട്ടറി ജി. സുബോധൻ, കെ.സി. സുബ്രഹ്മണ്യൻ, എം എസ് ഇർഷാദ്, വട്ടപ്പാറ അനിൽകുമാർ, എം ജെ. തോമസ് ഹെർബിറ്റ്, ഒ. ടി. പ്രകാശ്, എ.വി. ഇന്ദു ലാൽ, എസ്.പ്രദീപ് കുമാർ, ജി.എസ്. ഉമാശങ്കർ, എ.പി. സുനിൽ, രഞ്ജു. കെ. മാത്യു, ജെ സുനിൽ ജോസ്, കെ പി വിനോദൻ,ജെ എഡിസൺ, കെ പ്രദീപൻ, കെ.ബിനോദ്, ജോമി.കെ.ജോസഫ് എന്നിവർ സംസാരിച്ചു.
സമാപന സമ്മേളന ഉദ്ഘാടനം കെപിസിസി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ സമരഭരന്മാർക്ക് നാരങ്ങാ നീര് നൽകി നിർവഹിച്ചു.