Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsക്രിസ്തുമസ് -...

ക്രിസ്തുമസ് – നവവത്സര ബമ്പറിന് റെക്കോഡ് വില്പന

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറിയുടെ ഇത്തവണത്തെ ക്രിസ്തുമസ് – നവവത്സര ബമ്പർ ടിക്കറ്റിന് റെക്കോഡ് വില്പന . നറുക്കെടുപ്പിന് കേവലം 13 ദിനങ്ങൾ മാത്രം ബാക്കി നിൽക്കേ വിതരണത്തിനു നൽകിയ 40 ലക്ഷം ടിക്കറ്റുകളിൽ ജനുവരി  23 വരെ 33,78,990 ടിക്കറ്റുകൾ വിറ്റു പോയി.കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് – നവവത്സര ബമ്പർ ടിക്കറ്റു വില്പനയുമായി തട്ടിച്ചു നോക്കുമ്പോൾ 11 ലക്ഷത്തോളം ടിക്കറ്റുകൾ ഇത്തവണ അധികമായിട്ടാണ് വിറ്റു പോയിട്ടുള്ളത്.

ബമ്പർ ടിക്കറ്റു വില്പനയിൽ നിലവിൽ ഒന്നാം സ്ഥാനത്ത് 6,95,650 ടിക്കറ്റുകൾ വിറ്റഴിച്ച പാലക്കാട് ജില്ലയാണ്. 3,92,290 ടിക്കറ്റുകൾ വിറ്റു കൊണ്ട് തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്തും 3,60,280 ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമാണുള്ളത്. 400 രൂപ ടിക്കറ്റു വിലയുള്ള ക്രിസ്തുമസ് – നവവത്സര ബമ്പറിന് ഒന്നാം സമ്മാനം 20 കോടി രൂപയാണ്.
20 പേർക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനമായി നൽകുന്നത്. ഫെബ്രുവരി 5 ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് നറുക്കെടുപ്പ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ന്യൂനമര്‍ദ്ദം : ഞായറാഴ്ച വരെ ശക്തമായ മഴ:  അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം,...

ശബരിമല തീർത്ഥാടക ഇൻഷുറൻസ് നടപ്പാക്കുന്നതിൽ തർക്കം: ആശങ്കയിൽ അയ്യപ്പഭക്തർ

ശബരിമല: അയ്യപ്പഭക്തരുടെ സുരക്ഷ മുൻനിർത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രഖ്യാപിച്ച സൗജന്യ അപകട ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിനെച്ചൊല്ലി തർക്കം രൂക്ഷമാകുന്നു. ഇൻഷുറൻസ് തുക നൽകുന്നതിലെ സാങ്കേതിക തടസ്സങ്ങളും നയപരമായ ഭിന്നതകളുമാണ് പദ്ധതി പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ​വരുന്ന...
- Advertisment -

Most Popular

- Advertisement -