Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsകുവൈറ്റിന്റെ എണ്ണക്കപ്പലിന് ...

കുവൈറ്റിന്റെ എണ്ണക്കപ്പലിന്  നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം: ജീവനക്കാർ സുരക്ഷിതർ

ന്യൂഡൽഹി: കുവൈറ്റിന്റെ വലിയ എണ്ണക്കപ്പലുകളില്‍ ഒന്നായ അല്‍ സാല്‍മിക്ക് നേരെ ദുബൈയില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം. ദുബൈ തുറമുഖത്ത് നങ്കൂരമിട്ട കപ്പല്‍ ഇറാന്‍ ആക്രമിച്ചതായി കുവൈറ്റ് പെട്രോളിയം കോര്‍പറേഷന്‍ സ്ഥിരീകരിച്ചു. കപ്പലില്‍ 24 ജീവനക്കാരാണ് ഉള്ളത്. ഇവര്‍ സുരക്ഷിതരാണെന്നു കോര്‍പറേഷന്‍ അറിയിച്ചു.

ആക്രമണത്തില്‍ കപ്പലില്‍ തീപിടിത്തമുണ്ടായി. കപ്പലിനു കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രാദേശിക സമയം പുലര്‍ച്ചെ 12.10ഓടെയാണ് ആക്രമണമുണ്ടായത്. ആക്രമണം നടക്കുമ്പോള്‍ കപ്പലില്‍ നിറയെ അസംസ്‌കൃത എണ്ണ ശേഖരമുണ്ടായിരുന്നു. എണ്ണച്ചോര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നു അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നോ ടു ഡ്രഗ്‌സ് ക്യാമ്പയിന്റെ അഞ്ചാം ഘട്ടം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനമായ ഇന്ന് (ജൂൺ 26) "നോ ടു ഡ്രഗ്‌സ്' ക്യാമ്പയിന്റെ അഞ്ചാം ഘട്ടത്തിന് തിരുവനന്തപുരത്ത് തുടക്കമാകും.വൈകിട്ട് നാല് മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ...

ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു

കൊല്ലം : കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു.ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലാണ് കൊല്ലപ്പെട്ടത്. ജാമ്യത്തിലിറങ്ങിയശേഷം സ്റ്റേഷനിൽ പോയി മടങ്ങുകയായിരുന്ന അതുലിനെ കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു....
- Advertisment -

Most Popular

- Advertisement -