Thursday, November 12, 2026
No menu items!

subscribe-youtube-channel

HomeSpiritualഭക്തർ എന്ത്...

ഭക്തർ എന്ത് തെറ്റ് ചെയ്താലും മോക്ഷം നൽകുന്നതുകൊണ്ടാണ് ശ്രീകൃഷ്ണനെ കരുണാമയൻ എന്നു വിളിക്കുന്നത്: ഭാഗവത ഹംസം മണികണ്ഠ വാര്യർ  

തിരുവല്ല : ഭക്തർ എന്ത് തെറ്റ് ചെയ്താലും മാപ്പ് നൽകുകയും മറ്റുള്ളവർക്ക് വേണ്ടി തെറ്റ് ചെയ്താൽ മോക്ഷം നൽകുകയും ചെയ്യുന്നതുകൊണ്ടാണ് ഭഗവാൻ ശ്രീകൃഷ്ണനെ കരുണാമയൻ എന്നു വിളിക്കുന്നതെന്ന് ഭാഗവത ഹംസം മണികണ്ഠ വാര്യർ ഗുരുവായൂർ. കാവുംഭാഗം ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിൽ ആരംഭിച്ച നവാഹയജ്ഞത്തിൽ കൃഷ്ണാവതാരത്തിൽ  പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.                                

ഭഗവാൻ സ്വീകരിക്കാത്തത് മാത്സര്യം മാത്രമാണെന്നും കലിയുഗത്തിലെ ലോകജനതയുടെ ഉയർച്ചയ്ക്ക് പ്രാർഥനയും നല്ല മനസും പ്രവൃത്തിയും അനിവാര്യമാണെന്നും യജ്ഞാചാര്യൻ ഭാഗവത ഹംസം മണികണ്ഠ വാര്യർ പറഞ്ഞു. ക്ഷേത്രത്തിൽ താലപ്പൊലി ഉത്സവത്തിന് കൊടിയേറി. ദേവസ്വം പ്രസിഡൻ്റ് എൻ. ഗോവിന്ദൻ നമ്പൂതിരി കൊടിയേറ്റ് കർമം നിർവഹിച്ചു. സെക്രട്ടറി അജിത് കെ.എൻ. രാജ്, ട്രഷറർ ജെ. മനോജ് പുറയാറ്റ്, വൈസ് പ്രസിഡന്റ് അശോക് പി.പിള്ള, ജോ. സെക്രട്ടറി പി.കെ. കൃഷ്ണദാസ് തുടങ്ങിയവർ നേതൃത്വം നൽകി.                         

നവാഹയജ്ഞത്തിൻ്റെ നാലാം ദിവസവും താലപ്പൊലി ഉത്സവത്തിൻ്റെ രണ്ടാം ദിനവുമായ ഇന്ന് രാവിലെ 10 ന് അഷ്ടലക്ഷ്മി പൂജ നടക്കും. 12 ന് പ്രഭാഷണം, 1 ന് പെരിങ്ങര ശ്രീ വനമാലി നാരായണീയ സമിതിയുടെ നാരായണീയ പാരായണം, തുടർന്ന് പ്രസാദമൂട്ട് 2 ന് ഭാഗവത പാരായണം, 6.30 ന് പുഷ്പാഞ്ജലി ദീപാരാധന, 8 ന് മതിൽ ഭാഗം ശ്രീ പാർവണ തിരുവാതിര സംഘത്തിൻ്റെ തിരുവാതിര എന്നിവ ഉണ്ടായിരിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാമായണം സിനിമ വൈറലാകുന്നു: ജഡായുവിന്റെ ത്യാഗഭൂമി തേടി ലോകം ചടയമംഗലത്തേക്ക്

കൊല്ലം: വെള്ളിത്തിരയിൽ ജഡായുവിന്റെ വീരവും ത്യാഗവും വീണ്ടും ചർച്ചയാകുമ്പോൾ, ആ ത്യാഗഭൂമിയായ ചടയമംഗലത്തെ ജഡായുപ്പാറയിലേക്കും സന്ദർശകരുടെ ഒഴുക്ക് തുടങ്ങി. രാമായണം സിനിമയുടെ പ്രദർശനത്തിന് പിന്നാലെ ജഡായുവിന്റെ കഥയും ചടയമംഗലത്തിന്റെ ചരിത്രപ്രാധാന്യവും തേടി ഉത്തരേന്ത്യയിൽ...

പെരിങ്ങര ടൗൺ കോൺഗ്രസ് കമ്മിറ്റി എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തിരുവല്ല: പെരിങ്ങര ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൺപതാം സ്വാതന്ത്ര്യദിനം പുളിക്കീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഈപ്പൻ കുര്യൻ കോസ്മോസ് ജംഗ്ഷനിലെ സ്‌മൃതിമണ്ഡപത്തിൽ ദേശീയപതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി...
- Advertisment -

Most Popular

- Advertisement -