Monday, March 24, 2025
No menu items!

subscribe-youtube-channel

HomeNewsസിദ്ധാർത്ഥിൻ്റെ കുടുംബത്തോട്...

സിദ്ധാർത്ഥിൻ്റെ കുടുംബത്തോട് മുഖ്യമന്ത്രി കാട്ടിയത് ക്രൂരത : തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം :സിദ്ധാർത്ഥിൻ്റെ കുടുംബത്തോട് മുഖ്യമന്ത്രി കാട്ടിയത് ക്രൂരതയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു .ശശി തരൂരിൻ്റെ നേമം നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കൺവെൺഷൻ പൂജപ്പുര സരസ്വതീ മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു തിരുവഞ്ചൂർ .

സിദ്ധാർത്ഥിൻ്റെ ക്രൂരമായ കൊലപാതകം CBI അന്വേഷിക്കണമെന്ന കുടുംബത്തിൻ്റെയും പൊതുസമൂഹത്തിൻ്റേയും ആവശ്യത്തെ അംഗീകരിക്കുന്നതായി വിശ്വസിപ്പിക്കാൻ ശ്രമിച്ച പിണറായി വിജയൻ ഫലത്തിൽ ആ ആവശ്യം അട്ടിമറിക്കാനുളള പ്രവർത്തികളാണ് ചെയ്തത് .കേസ്സന്വേഷണം ഏറ്റെടുക്കാൻ ആവശ്യമായ റിപ്പോർട്ടുകൾ നാളിതുവരെ CBIയ്ക്ക് കൈമാറാൻ മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും തയ്യാറായിട്ടില്ല. വൈസ് ചാൻസലറെ ഉപയോഗിച്ച് കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തിയത്.മോദിയുടെ ഗ്യാരണ്ടിയുടെ കേരളത്തിലെ ഏക ഗുണഭോക്താവ് പിണറായി വിജയനും അദ്ദേഹത്തിൻ്റെ കുടുംബവും മാത്രമാണന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.

കൺവൻഷനിൽ കമ്പറ നാരായണൻ അദ്ധ്യക്ഷം വഹിച്ചു.പാലോട് രവി ,എൻ.ശക്തൻ, പി. കെ. വേണുഗോപാൽ, പി.മോഹൻരാജ്, ജ്യോതി വിജയകുമാർ, കരുമംസുന്ദരേശൻ, കൊട്ടാരക്കര പൊന്നച്ചൻ, മര്യാപുരം ശ്രീകുമാർ, വി.എസ് ശിവകുമാർ,ബീമാപള്ളി റഷീദ്, മാഹീൻ അബൂബേക്കർ ,അഡ്വ.പാച്ചല്ലുർ നു ജുമുദീൻ, ഡോ.ജി.വി.ഹരി,മുടവൻ മുഗൾ രവി, വി.എസ്. ഹരീന്ദ്രനാഥ് , പി. സുഭാഷ് ചന്ദ്ര ബോസ്, കൊറ്റാമം വിമൽ കുമാർ, കൈമനം പ്രഭാകരൻ, തമലം കൃഷ്ണൻകുട്ടി ,ദേവരാജൻ ,ഹുസൈൻ സേട്ട്, കൊഞ്ചിറ വിളവിനോദ് ,പനത്തറ പുരുഷോത്തമൻ ,തിരുവല്ലം പ്രസാദ്, എം.എസ്.നസീർ, മോഹൻകുമാർ, തുടങ്ങിയവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാവുംഭാഗം ചേരീപറമ്പ് ജംഗ്ഷന് സമീപം കാർ അപകടത്തിൽപ്പെട്ടു

തിരുവല്ല: കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിൽ ചേരീപറമ്പിന് സമീപം കാർ അപകടത്തിൽപ്പെട്ടു. ഇന്ന്‌ വൈകിട്ട് 3 മണിക്ക് ആയിരുന്നു സംഭവം. ചങ്ങനാശ്ശേരി ഭാഗത്ത് നിന്ന് വന്ന കാർ എതിർ ദിശയിൽ വന്ന ബൈക്കിൽ...

ഉരുള്‍പൊട്ടല്‍ മേഖലകളിൽ  ഇന്നത്തെ  തെരച്ചില്‍ അവസാനിപ്പിച്ചു: നാല് മൃതദേഹങ്ങൾ കണ്ടെടുത്തു

വയനാട് : വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലകളിൽ  ഇന്നത്തെ  തെരച്ചില്‍ അവസാനിപ്പിച്ചു. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെയും ചാലിയാറിലെയും തെരച്ചിലാണ് അവസാനിപ്പിച്ചത്.  നാളെ (ഞായർ) രാവിലെ 7 മണിയോടെ തെരച്ചില്‍ വീണ്ടും ആരംഭിക്കും. ചാലിയാറിലെ തെരച്ചിൽ തിങ്കളാഴ്ചയോടെ...
- Advertisment -

Most Popular

- Advertisement -