Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഇഡിയുടെ കത്തിൽ...

ഇഡിയുടെ കത്തിൽ പിണറായി വിജയനെതിരെ അന്വേഷണം

തിരുവനന്തപുരം : മാസപ്പടി കേസില്‍ ഇഡിയുടെ കത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാൻ സർക്കാർ ഉത്തരവ് . പിണറായി വിജയൻ, മകൾ എക്സാലോജിക് കമ്പനി ഉടമ ടി. വീണ, ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് തീരുമാനം.അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവിക്ക് ആഭ്യന്തര മന്ത്രി നിർദേശം നൽകി.

മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സർക്കാർ തീരുമാനം . സിഎംആർഎല്ലിൽ നിന്നു മകൾ വീണ വഴി മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ കൈക്കൂലി വാങ്ങിയെന്നും ഇതിന്റെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്കു കത്തു നൽകിയത്. കത്തിൽ സർക്കാർ നിയമോപദേശം തേടിയിരുന്നു.  അന്വേഷണം ആകാമെന്നാണ് എജി നിയമോപദേശം നൽകിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എപ്പിക് ഫ്യൂറി 2.0 : ഇറാനെതിരെ ആക്രമണത്തിനൊരുങ്ങി യുഎസ്

വാഷിംഗ്‌ടൺ : ഇറാനെതിരെ സൈനിക നീക്കം നടത്താൻ യുഎസ് പ്രസിഡന്‍റെ ഡൊണാൾഡ് ട്രംപ് ശ്രമം തുടങ്ങിയെന്ന് റിപ്പോർട്ടുകൾ.ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞ ട്രംപ്, 'ഓപ്പറേഷൻ എപിക് ഫ്യൂറി' വീണ്ടും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ്...

തൃശ്ശൂർ അതിരൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു

തൃശ്ശൂർ : തൃശ്ശൂർ അതിരൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 95 വയസ്സായിരുന്നു.വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്കു 2.50ഓടെയായിരുന്നു മരണം . തൃശൂർ അതിരൂപത...
- Advertisment -

Most Popular

- Advertisement -