Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduവീട്ടമ്മയുടെ മരണം...

വീട്ടമ്മയുടെ മരണം ഷോക്കേറ്റ് : വൈദ്യുതി കെണിയെന്ന് സംശയം

കോഴിക്കോട് : കോഴിക്കോട് പശുക്കടവിൽ വീട്ടമ്മയെയും പശുവിനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീട്ടമ്മയുടെ മരണം ഷോക്കേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് .ചൂളപറമ്പിൽ ഷീജുവിന്റെ ഭാര്യ ബോബിയെ(40)യാണ് ആളൊഴിഞ്ഞ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയത് .ബോബിയുടെ മൃതദേഹവും വളർത്തു പശുവിന്റെ ജഡവും സമീപത്താണ് കിടന്നിരുന്നത്.

വനാതിർത്തിയിൽ പശുവിനെ മേയ്ക്കാൻ കൊണ്ടുപോയതായിരുന്നു ബോബി.ഏറെ നേരമായിട്ടും കാണാഞ്ഞതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.പരിസരത്തുനിന്ന് വൈദ്യുതി കെണിയുടെതെന്ന് സംശയിക്കുന്ന ഭാഗങ്ങൾ കണ്ടെത്തി. സ്ഥലത്ത് അനധികൃത ഫെൻസിംഗ് ഉണ്ടോയെന്ന് സംശയമുണ്ടെന്ന് നേരത്തെ വാർഡ് മെമ്പർ ആരോപിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാറിൽ നീന്തൽക്കുളം ഒരുക്കിയ വ്ലോഗ്ഗെർക്കെതിരെ ക്രിമിനൽ കേസെടുക്കും

കൊച്ചി : കാറിൽ സ്വിമ്മിംഗ് പൂളൊരുക്കി സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പങ്കുവച്ച യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ. സംഭവത്തിൽ വ്ലോഗ്ഗെർക്കെതിരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് മോട്ട‌ർ വാഹന വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ചു. സ്വിമ്മിംഗ്...

പുരുഷ നേഴ്‌സിംഗ് ഓഫീസര്‍ നിയമനം

പത്തനംതിട്ട : ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ഥാടന കാലത്ത് പമ്പ മുതല്‍ സന്നിധാനം വരെയും കരിമലയിലും പ്രവര്‍ത്തിക്കുന്ന അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളില്‍ (ഇഎംസി) ദിവസ വേതനത്തില്‍ 56 പുരുഷ നേഴ്‌സിംഗ് ഓഫീസര്‍മാരെ നിയമിക്കുന്നു....
- Advertisment -

Most Popular

- Advertisement -