Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമെഡിക്കൽ കോളേജ്...

മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ചു. സംസ്കാരച്ചടങ്ങുകൾ 11 മണിയോടെ വീട്ടുവളപ്പിൽ നടക്കും .

ബിന്ദുവിന്റെ മൃതദേഹം ഇന്നലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മുട്ടുച്ചിറയിലെ സ്വകാര്യ  ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. രാവിലെ എട്ടരയോടെ ആശുപത്രിയിൽ നിന്ന് മൃതദേഹം വീട്ടിലെത്തിച്ചു.അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധിപ്പേർ വീട്ടിൽ തടിച്ചുകൂടി.മക്കളും ഭർത്താവും ഉറ്റവരും പൊട്ടിക്കരഞ്ഞുകൊണ്ട്‌ ബിന്ദുവിനെ അവസാനമായി കണ്ടു . 

അതേസമയം ,അപകടത്തിൽ ആരോഗ്യ വകുപ്പിനെതിരെയും മെഡിക്കൽ കോളേജ് അധികൃതർക്കെതിരേയും പ്രതിഷേധം ശക്തമാവുകയാണ്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അപകടത്തെക്കുറിച്ചുള്ള അന്വേഷണം തുടങ്ങും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലൈഫ് ലൈനിൽ ലോക ഫാർമസിസ്റ്റ് ദിനാചരണം 25-ന്

അടൂർ : ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നടക്കുന്ന ലോക ഫാർമസിസ്റ്റ് ദിനാചരണം സെപ്റ്റംബർ 25-ന് രാവിലെ 11 മണിക്ക്  പ്രശസ്ത നോവലിസ്റ്റ്  ബെന്യാമിൻ ഉദ്ഘാടനം ചെയ്യും. ലൈഫ് ലൈൻ ഹോസ്പിറ്റലിന്റെ ചെയർമാനും...

ചുമതലയേറ്റു

തിരുവല്ല: മല്ലപ്പള്ളി താലൂക്ക് എൻ.എസ്. കരയോഗ യൂണിയൻ ചെയർമാനായി എം പി ശശിധരൻ പിള്ള ചുമതയേറ്റു. ഭരണസമിതി അംഗങ്ങളായി അഡ്വ. പ്രകാശ് ചരളേൽ, റ്റി. സതീഷ് കുമാർ,പി. കെ. ശിവൻകുട്ടി, ഡോ. എ....
- Advertisment -

Most Popular

- Advertisement -