Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeCareerകെ എസ്...

കെ എസ് ആർ ടി സി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക്‌ അപേക്ഷകള്‍ ക്ഷണിച്ചു

തിരുവനന്തപുരം : കെഎസ്ആർടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക്‌ അപേക്ഷകള്‍ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. പത്താം ക്ലാസ് പാസായവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. ഉദ്യോഗാര്‍ത്ഥി എംവി ആക്ട് പ്രകാരമുള്ള ഹെവി ഡ്രൈവിംഗ്‌ ലൈസന്‍സ്‌ കരസ്ഥമാക്കിയവരായിരിക്കണം.

മുപ്പതില്‍ അധികം സീറ്റുകളുള്ള ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ അഞ്ച്‌ വര്‍ഷത്തില്‍ കുറയാതെ ഡ്രൈവിങ് പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 55 വയസാണ്.

പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക് 8 മണിക്കൂർ ജോലിക്ക് 715 രൂപയായിരിക്കും വേതനം ലഭിക്കുക. അധിക മണിക്കൂറിന് 130 രൂപ അധിക അലവൻസായി ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 10 ആണ്.

അപേക്ഷയോടൊപ്പം വിദ്യാദ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ്‌ എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് www.cmakerala.gov.in 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കനത്ത മഴ : നാല് ജില്ലകളിൽ റെഡ് അലര്‍ട്ട്

തിരുവനന്തപുരം : കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച്...

കണ്ണൂരിൽ മഴക്കുഴി എടുക്കുന്നതിനിടയിൽ കിട്ടിയ കുടത്തിൽ സ്വർണവും വെള്ളിയും

കണ്ണൂർ : കണ്ണൂരിൽ മഴക്കുഴി എടുക്കുന്നതിനിടയിൽ റബ്ബർ തോട്ടത്തിൽ നിന്ന് കണ്ടെത്തിയ കുടത്തിൽ സ്വർണവും വെള്ളിയും.പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് ഇവ കിട്ടിയത്. 18 പേരുണ്ടായിരുന്ന തൊഴിലുറപ്പ്...
- Advertisment -

Most Popular

- Advertisement -