Thursday, July 10, 2025
No menu items!

subscribe-youtube-channel

HomeNewsNationalസൂര്യ തിലകം...

സൂര്യ തിലകം നെറ്റിയിലണിഞ്ഞ് രാംലല്ല

അയോദ്ധ്യ :രാമനവമി ദിനത്തിൽ അയോദ്ധ്യാ രാമക്ഷേത്രത്തിൽ സൂര്യ തിലകം നെറ്റിയിലണിഞ്ഞ് രാംലല്ല.ഉച്ചയ്ക്ക് 12.15 മുതൽ 12.19 വരെയാണ് സൂര്യതിലകം രാമവിഗ്രഹത്തിൽ പതിഞ്ഞത്. ഏഴര സെന്റീമീറ്റർ നീളത്തിലാണ് സൂര്യ കിരണങ്ങൾ രാംലല്ലയുടെ നെറ്റിയിൽ പതിച്ചത്.പതിനായിരക്കണക്കിന് വിശ്വാസികളാണ് ഈ അത്യപൂർവ ദർശനത്തിനായി ക്ഷേത്രത്തിലെത്തിയത്.

സൂര്യരശ്മികൾ ആദ്യം ക്ഷേത്രത്തിന്റെ മുകൾനിലയിലുള്ള കണ്ണാടിയിൽ പതിച്ചു. ശേഷം മൂന്ന് ലെൻസുകളുടെ സഹായത്തോടെ രണ്ടാം നിലയിലുള്ള മറ്റൊരു കണ്ണാടിയിലേക്കും അവിടെനിന്ന് രാം ലല്ലയുടെ നെറ്റിയിൽ പതിക്കുകയുമായിരുന്നു.

സൂര്യതിലകം അണിഞ്ഞ രാമവിഗ്രഹത്തെ ടാബ്‌ലെറ്റിൽ കണ്ടു തൊഴുത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.കോടിക്കണക്കിന് ഇന്ത്യക്കാരെ പോലെ തനിക്കും വളരെ വികാരനിർഭരമായ നിമിഷമാണ് ഇതെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡൽഹിയിൽ സിവിൽ സര്‍വീസ് അക്കാദമിയിലെ വെള്ളക്കെട്ടിൽ 3 പേർ മരിച്ചു : മരിച്ചവരിൽ ഒരു മലയാളിയും

ന്യൂഡൽഹി : ഡൽഹി കരോൾബാഗ് രാജേന്ദ്ര നഗറിലെ റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിൽ അപ്രതീക്ഷിതമായി വെള്ളം ഇരച്ചുകയറി 3 വിദ്യാർഥികൾ മരിച്ചു. മരിച്ചവരിൽ ജെഎൻയുവിലെ ഗവേഷക വിദ്യാർഥിയായ എറണാകുളം സ്വദേശി നവീൻ ഡാൽവിനും...

നടി കനകലത അന്തരിച്ചു.

തിരുവനന്തപുരം: നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാർക്കിൻ സൺസും മറവി രോഗവും ബാധിച്ച് ചികിത്സയിലയിരുന്നു. 350ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കിരീടം, വർണ്ണം, കൗരവർ, ആദ്യത്തെ കണ്മണി, മിഥുനം, വാർദ്ധക്യപുരാണം, രാജാവിൻറെ...
- Advertisment -

Most Popular

- Advertisement -