Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവൻ നിരോധിത...

വൻ നിരോധിത പുകയില വേട്ട : 45 കിലോ ഹാൻസുമായി യുവാവ് പിടിയിൽ 

കോട്ടയം :  നഗരത്തിൽ എക്സൈസിൻ്റെ  വൻ നിരോധിത പുകയില വേട്ട. ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 45 കിലോ ഹാൻസുമായി യുവാവ് പിടിയിൽ. കോട്ടയം പാമ്പാടി വെള്ളൂർ പാറക്കൽ വീട്ടിൽ അമൽ പി വി (33)യെയാണ് കോട്ടയം ഇ ഐ & ഐ ബി പാർട്ടിയും കോട്ടയം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ആർ ദർശകും സംഘവും ചേർന്ന് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.  കാരാപ്പുഴ – തിരുനക്കര റോഡിൽ എക്സൈസ് സംഘം  വാഹനപരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ്  കാരാപ്പുഴ എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂളിന് മുൻവശത്ത്  ഓട്ടോറിക്ഷയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിക്കൊണ്ടു പോകുന്നതിനിടെ പിടികൂടിയത്.

2250 പാക്കറ്റുകളിലായി 45 കിലോ ഹാൻസാണ് എക്സൈസ് സംഘം പിടിച്ചെടുത്തു. ഇയാൾക്കെതിരെ 10000/-രൂപ പിഴ ചുമത്തി കേസ് എടുത്തു. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വിൽപ്പനക്കായി എത്തിച്ചതാണെനു  എക്സൈസ് സംഘം അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം : കടുത്ത നടപടികളുമായി സർക്കാർ

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ. ഡിസംബർ പകുതിയായതോടെ ഡൽഹിയിലെ പലയിടങ്ങളിലും വായുനിലവാര സൂചിക 600 കടന്നു. മലിനീകരണത്തിനെതിരെ ഡൽഹി സർക്കാർ നടപടി ശക്തമാക്കി . ബിഎസ്-6 എഞ്ചിനുകൾ ഇല്ലാത്ത പഴയ...

ചക്കുളത്തുകാവിൽ നവരാത്രി സംഗീതോത്സവം സെപ്റ്റംബർ 20 ന് ആരംഭിക്കും

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ നവരാത്രിയോടനുബന്ധിച്ച് നടത്തിവരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവം സെപ്റ്റംബർ  20 ന് ആരംഭിച്ച് ഒക്ടോബർ  2 ന് സമാപിക്കും. സെപ്റ്റംബർ 20 ന് രാവിലെ 9 മണിക്ക് ക്ഷേത്ര...
- Advertisment -

Most Popular

- Advertisement -