Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsസമാധാനക്കരാർ :...

സമാധാനക്കരാർ : മുഴുവൻ ബന്ദികളെയും മോചിപ്പിച്ച് ഹമാസ്

ടെൽഅവീവ് : ഹമാസ് ബന്ദികളാക്കിയ മുഴുവൻ ഇസ്രയേലി തടവുകാരെയും മോചിപ്പിച്ചു.വെടിനിർത്തലിന്റെ ഭാ​ഗമായി നിലവിൽ വന്ന സമാധാന കരാർ പ്രകാരമാണ് ബന്ദികളാക്കപ്പെട്ട 20 പേരെയും ഹമാസ് മോചിപ്പിച്ചത് .ആദ്യഘട്ടത്തിൽ 7 പേരെയും രണ്ടാം ഘട്ടത്തിൽ 13 പേരെയും റെഡ് ക്രോസിന് കൈമാറുകയായിരുന്നു. രണ്ട് വർഷങ്ങൾ നീണ്ട ദുരിതത്തിന് ശേഷമാണ് ഹമാസിന്റെ തടവറയിൽ നിന്നും ബന്ദികൾ മോചിതരായത്. ബന്ദികള്‍ക്കായി ടെല്‍ അവീവില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങളും ഇന്ന് കൈമാറും.251 പേരെയാണ് 2023-ലെ ആക്രമണത്തില്‍ ഹമാസ് ബന്ദികളാക്കിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭൂട്ടാന്‍ കാര്‍ കടത്ത് കേസ്: ദുൽഖറിന്റെ വീട്ടിലെ പരിശോധന പൂർത്തിയായി

കൊച്ചി : ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് വീട്ടില്‍ നടക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡിനിടെ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കൊച്ചിയിലെത്തി.  ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് മൊഴി എടുക്കുന്നത്. നേരിട്ട് മൊഴിയെടുക്കാനാണ് ദുൽഖറിനെ വിളിച്ചു...

കണ്ണൂർ കലക്ടറുടെ കുമ്പസാരം തങ്ങൾക്ക് കേൾക്കേണ്ടെന്ന് നവീൻ ബാബുവിന്റെ കുടുംബം

പത്തനംതിട്ട : കണ്ണൂർ കലക്ടറുടെ കുമ്പസാരം തങ്ങൾക്ക് കേൾക്കേണ്ടെന്ന്  മലയാലപ്പുഴയിൽ നവീൻ ബാബുവിന്റെ കുടുംബം. കണ്ണൂർ കലക്ടർ അരുൺ കെ. വിജയനെതിരെ നവീൻ ബാബുവിന്റെ ബന്ധുക്കൾ പൊലീസിനു മൊഴി നൽകി. കലക്ടറുടെ കീഴിൽ...
- Advertisment -

Most Popular

- Advertisement -