Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ റവന്യൂ...

ആലപ്പുഴ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം യു പ്രതിഭ എംഎല്‍എ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ : കലയുടെ സംഗമഭൂമിയായ ഓണാട്ടുകരയില്‍ നടക്കുന്ന ആലപ്പുഴ റവന്യുജില്ലാ സ്‌കൂള്‍ കലോത്സവം ഏറ്റവും മികച്ച സര്‍ഗോത്സവമാക്കി മാറ്റണമെന്ന് യു പ്രതിഭ എംഎല്‍എ പറഞ്ഞു. ആലപ്പുഴ റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം കായംകുളം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎല്‍എ.

അപാരമായ കഴിവുകളുള്ള കുട്ടികളാണ് ജില്ലാകലോത്സവത്തില്‍ മല്‍സരിക്കുന്നതെന്നും അവര്‍ക്ക് എല്ലാവിധ പ്രോത്സാഹനവും നല്‍കണമെന്നും എംഎല്‍എ  പറഞ്ഞു.  വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ എസ് ശ്രീലത പതാക ഉയര്‍ത്തി. ഉദ്ഘാടന ചടങ്ങില്‍ ചലച്ചിത്രതാരം നിഷ യൂസുഫ് ദീപം തെളിച്ചു. കായംകുളം നഗരസഭ ചെയര്‍പെഴ്‌സണ്‍ പി ശശികല, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ എസ് ശ്രീലത, കായംകുളം നഗരസഭ ക്ഷേമകാര്യസ്റ്റാന്‍ഡിങ് കമ്മറ്റി എസ് കേശു നാഥ് എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാനസര്‍ക്കാര്‍ ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവ് മാസ്റ്റര്‍ മുഹമ്മദ് യാസീന്‍, കലോത്സവ ലോഗോ രൂപകല്‍പന ചെയ്ത അഷ്‌കര്‍ അലി ചെമ്പകലാന്റ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.  മാസ്റ്റര്‍ മുഹമ്മദ് യാസീന്‍ വേദിയില്‍  കീബോര്‍ഡ് വായിച്ചത് സദസ്സിനെ ആവേശം കൊള്ളിച്ചു.

ഡിസംബര്‍ 3 വരെ കായംകുളത്തെ 13 വേദികളിലായി നടക്കുന്ന കലോത്സവത്തില്‍ 5000 ത്തിലധികം വിദ്യാര്‍ഥികളാണ് മല്‍സരിക്കുന്നത്. ഗവ. ഗേള്‍സ് എച്ച് എസ് എസ്, ഗവ. ബോയ്‌സ് എച്ച് എസ് എസ്, ബി എഡ് സെന്റര്‍, ഗവ. യു പി എസ് കായംകുളം, ഗവ. എല്‍പിഎസ് കായംകുളം, ഓട്ടിസം സെന്റര്‍ ഹാള്‍, സെന്റ് മേരീസ് ജി. എച്ച് എസ് എസ്, ബി ആര്‍ സി കായംകുളം എന്നിവിടങ്ങളിലാണ് കലോത്സവ വേദികള്‍ ഒരുക്കിയിട്ടുള്ളത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാടിന് കൈത്താങ്ങ് : വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി നൽകും : രാഹുലും സിദ്ധരാമയ്യയും 100 വീടുകൾ വീതം നിര്‍മിച്ചു നല്‍കും

വയനാട് : ഉരുൾപൊട്ടലിൽ തകർന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ പുനരധിവാസത്തിനായി നിരവധി സഹായ ഹസ്തങ്ങൾ. നടൻ മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ ദുരന്തമേഖലയുടെ പുനഃരുദ്ധാനത്തിനായി 3 കോടി നൽകും. ഒപ്പം വെള്ളാർമല സ്കൂളിൻ്റെ പുനരുദ്ധാരണവും ഇവർ...

കോട്ടയം ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലെ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന അംഗം തോമസ് കുന്നപ്പള്ളിക്ക് വരണാധികാരിയായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദ്യം സത്യപ്രതിഞ്ജ...
- Advertisment -

Most Popular

- Advertisement -