Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaഅഷ്ടമിരോഹിണി വള്ളസദ്യ...

അഷ്ടമിരോഹിണി വള്ളസദ്യ : ചേനപ്പാടി ഗ്രാമവാസികൾ പാളത്തൈരുമായി ആറന്മുളയിലെത്തി

ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിൽ നാളെ (തിങ്കൾ) നടക്കുന്ന പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് ചേനപ്പാടി ഗ്രാമവാസികൾ പാളത്തൈരുമായി ആറന്മുളയിലെത്തി. കോട്ടയം ജില്ലയിലെ ചേനപ്പാടി കരക്കാർ വ്രതനിഷ്ഠയോടെ ശേഖരിച്ച 1500 ലിറ്റർ തൈരാണ് ഇന്ന് ആറന്മുള ക്ഷേത്രത്തിൽ സമർപ്പിച്ചത്.

ആറന്മുള വള്ളസദ്യകളിൽ ഒഴിച്ചുകൂട്ടാനാവാത്ത വിഭവമാണ് ചേനപ്പാടിയിൽ നിന്നുള്ള പാളത്തൈര്.  “ചേനപ്പാടി കേളുച്ചാരുടെ പാളത്തൈര് കൊണ്ടുവാ ” എന്ന് വള്ളസദ്യയ്ക്കിടയിൽ കരക്കാർ പാടി ആവശ്യപ്പെടുന്നത് പതിവാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് ചേനപ്പാടി സ്വദേശിയായ കേളു എന്ന ഭക്തൻ ഭഗവാന് പാളത്തൈര് സമർപ്പിച്ച ആചാരമാണ് ശേഷവും കരക്കാർ തുടരുന്നത്.

വാഴൂർ തീർത്ഥപാദാശ്രമത്തിലെ ഗോശാലയിൽ നിന്ന് സംഭരിച്ചതും കരക്കാർ വ്രതനിഷ്ഠയോടെ തയ്യാറാക്കിയതുമായ പാളത്തൈര് ഘോഷയാത്രയായി ഇന്ന് 10 മണിയോടെ ആറന്മുളയിലെത്തിക്കുകയായിരുന്നു. ക്ഷേത്രത്തിന് കിഴക്കേ നടയിൽ പതിനെട്ടാം പടിക്ക് താഴെ എത്തിയ ഘോഷയാത്രയെ ദേവസ്വം ബോർഡ് അധികൃതരും പള്ളിയോട സേവാസംഘം ഭാരവാഹികളും ചേർന്ന് സ്വീകരിച്ച് ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് കൊടിമരത്തിന് മുന്നിലേക്ക് ആനയിച്ചു.

തുടർന്ന് പാളതൈര് ഭഗവാന് മുന്നിൽ സമർപ്പിച്ചു. ഈ പാളത്തൈരാണ് നാളെ നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യയ്ക്കായി ഉപയോഗിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവതീപ്രവേശനത്തെ എതിര്‍ത്തതില്‍ പ്രതികാരം : സര്‍ക്കാരിനെതിരെ കണ്ഠരര് രാജീവര്

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ത്തതുകൊണ്ടുള്ള പ്രതികാര നടപടിയാണ് തനിക്കെതിരെ ഉണ്ടായതെന്ന് ജാമ്യഹര്‍ജിയുടെ വാദത്തിനിടെ രാജീവര് കോടതിയെ അറിയിച്ചു. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. തന്നെ കേസില്‍ കുടുക്കുകയായിരുന്നു. ശബരിമല...

ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി

തിരുവനന്തപുരം :ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്തു പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു...
- Advertisment -

Most Popular

- Advertisement -