Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറം സ്വദേശിയായ...

മലപ്പുറം സ്വദേശിയായ പതിനാലുകാരന് നിപ സ്ഥിരീകരിച്ചു

മലപ്പുറം : കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മലപ്പുറം സ്വദേശിയായ പതിനാലുകാരന് നിപ സ്ഥിരീകരിച്ചു. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഗുരുതരാവസ്ഥയിലുള്ള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടി പ്രത്യേക നിരീക്ഷണത്തിലാണ്. പരിശോധനാ ഫലം പോസിറ്റീവായതിനാൽ കുട്ടിയെ മെഡിക്കൽ കോളജിലേക്ക് മാറ്റും.

ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നിലവില്‍ പ്രോട്ടോകോള്‍ പ്രകാരം പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചു. നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറത്ത് ആരോഗ്യ വകുപ്പ് കൺട്രോൾ സെൽ തുറന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയത്ത് ടൂറിസ്റ്റ്ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു കയറി

കോട്ടയം :  കോട്ടയം കോടിമതയില്‍ നാലുവരിപ്പാതയില്‍ ടൂറിസ്റ്റ്ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു കയറി.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.  ഇന്ന് രാവിലെ 9.30 ആയിരുന്നു  അപകടം ഉണ്ടായത്. ബാംഗ്ലൂരില്‍ നിന്നും തിരുവല്ലക്ക് വരിക ആയിരുന്ന ...

വടശ്ശേരിക്കര മുൻ വില്ലേജ് ഓഫീസറെ കൈക്കൂലി കേസ്സിൽ കഠിന തടവിന് ശിക്ഷിച്ചു

പത്തനംതിട്ട :  വടശ്ശേരിക്കര വില്ലേജ് ഓഫീസറായിരുന്ന ഇ.വി.സോമനെ വസ്തുപോക്കുവരവ് ചെയ്യുന്നതിന് 1,000/- രൂപകൈക്കൂലി വാങ്ങിയ കേസ്സിൽ തിരുവനന്തപുരം വിജിലൻസ് കോടതി 3 വർഷം കഠിന തടവിനും 15,000/- രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. 2011...
- Advertisment -

Most Popular

- Advertisement -