Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsഷെയ്ഖ് ഹസീനയെ...

ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടും : മുഹമ്മദ് യൂനുസ്

ധാക്ക : ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് . രാജ്യത്തെ മതന്യൂനപക്ഷങ്ങൾ ഉൾപ്പെടെ എല്ലാവരുടേയും സുരക്ഷ ഉറപ്പാക്കാൻ ശ്രമിക്കുമെന്നും ഷെയ്ഖ് ഹസീനയെ തിരിച്ചയക്കാൻ ഇന്ത്യയോട് ആവശ്യപ്പെടുമെന്നും ഇടക്കാല സർക്കാരിന്റെ 100 ദിവസം പൂർത്തിയാകുന്ന വേളയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് മുഹമ്മദ് യൂനുസ് പറഞ്ഞു.

ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് പേർ കൊല്ലപ്പെട്ടുവെന്നും മരണങ്ങൾക്ക് കാരണക്കാരായ എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും യൂനുസ് അവകാശപ്പെട്ടു .ഹിന്ദുക്കൾക്കെതിരായ ആക്രമണത്തിന് മതത്തിന്റെ നിറം നൽകേണ്ടതില്ലെന്നും യൂനുസ് അഭിപ്രായപ്പെട്ടു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ന്യൂയോര്‍ക്കിൽ വെടിവെപ്പ് ; പോലീസുകാരനടക്കം 4 പേർ കൊല്ലപ്പെട്ടു

ന്യൂയോർക് : ന്യൂയോര്‍ക്കിലെ മിഡ്ടൗണ്‍ മാന്‍ഹാട്ടനിലുണ്ടായ വെടിവെപ്പിൽ പോലീസുകാരനടക്കം 4 പേർ കൊല്ലപ്പെട്ടു.തോക്കുമായെത്തിയ യുവാവ് ആളുക‍ൾക്കിടയിലേക്ക് വെടിയുതിർക്കുകയായിരുന്നു. വെടിവയ്പിന് ശേഷം അക്രമി സ്വയം നിറയൊഴിച്ചു മരിച്ചു .ലാസ് വെഗാസില്‍നിന്നുള്ള ഷെയ്ന്‍ തമുര എന്ന...

ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

കൊല്ലം : 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും.നീണ്ട ഇടവേളയ്‌ക്കു ശേഷം മത്സ്യബന്ധന ബോട്ടുകൾ വീണ്ടും കടലിൽ ഇറങ്ങും .ട്രോളിങ് നിരോധനം അവസാനിക്കുന്നതിന്റെ പിന്നാലെ ഹാർബറുകളും പരിസരവും കേന്ദ്രീകരിച്ചുള്ള വ്യാപാരസ്ഥാപനങ്ങളും...
- Advertisment -

Most Popular

- Advertisement -