തിരുവനന്തപുരം : സെക്രട്ടേറിയറ്റ് പടിക്കൽ കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ നടത്തിവരുന്ന സമരം തിങ്കളാഴ്ച അന്‍പതാം ദിവസത്തിലേക്ക് കടക്കുന്നു.സമരത്തെ അവഗണിക്കുന്ന സർക്കാറിന് മുന്നിൽ മുടി മുറിച്ചാണ് ആശമാർ ഇന്ന് പ്രതിഷേധിക്കുക.ഫെബ്രുവരി 10-ന് തുടങ്ങിയ സമരത്തിനിടെ ഫെബ്രുവരി 15 നും മാര്‍ച്ച് 20 നും രണ്ടുപ്രാവശ്യം ചര്‍ച്ച മാത്രമാണ് നടന്നത്. ഓണറേറിയം 21000 ആക്കുക,വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകുക, ഇൻസെൻടീവിലെ വ്യവസ്ഥകൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.