Wednesday, August 12, 2026
No menu items!

subscribe-youtube-channel

HomeNewsവിമാനത്താവളത്തിനായുള്ള സാമൂഹികാഘാത...

വിമാനത്താവളത്തിനായുള്ള സാമൂഹികാഘാത പഠനത്തിന് സർക്കാരിൻ്റെ അനുമതി ലഭിച്ചു

പത്തനംതിട്ട : ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായുള്ള സാമൂഹികാഘാത പഠനത്തിന് സർക്കാരിൻ്റെ ഔദ്യോഗിക അനുമതി ലഭിച്ചു. തൃക്കാക്കര ഭാരത് മാതാ കോളേജിന് പഠനം നടത്താനുള്ള അനുമതി സർക്കാർ നൽകി. 3 മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.

നേരത്തെ പഠനം നടത്തിയ ഏജൻസി സ്വതന്ത്ര ഏജൻസി അല്ലെന്ന് കാട്ടി അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിൽ ആദ്യ വിജ്ഞാപനം റദ്ദ് ചെയ്ത് പുതിയ ഏജൻസിയെ നിയമിക്കാൻ ഹൈക്കോടതി നിർദേശം നൽകിയതിനെ തുടർന്നാണ് ഇപ്പോൾ പുതിയ പഠനത്തിന് അനുമതി നൽകിയത്.
സ്ഥലം ഏറ്റെടുക്കാനും നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുമുള്ള പുതിയ വിജ്ഞാപനവും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് സർക്കാർ ഏറ്റെടുക്കുന്ന പ്രദേശങ്ങളും വീടുകളും സാമൂഹികാഘാത പഠനത്തിൻ്റെ ഭാഗമായി സംഘം സന്ദർശിച്ച് അഭിപ്രായങ്ങളും പരാതികളും ശേഖരിക്കും. ചെറുവള്ളി എസ്റ്റേറ്റിലെ 2.570 ഏക്കറാണ് വിമാനത്താവളത്തിന് ഏറ്റെടുക്കുന്നത്. ഇതിന് പുറമെ പുറത്ത് നിന്ന് 165 ഏക്കർ കൂടി റൺവേ നിർമാണത്തിന് ഏറ്റെടുക്കണം.

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം വരുന്നതോടെ പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളിലെ ടൂറിസം, ഗതാഗതം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ തൊഴിലവസരങ്ങൾ ഉൾപ്പെടെയുള്ള വികസനത്തിന് വഴി തുറക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൊക്കേഷണൽ ഹയർസെക്കണ്ടറി പ്രവേശനം: ജൂൺ 3 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാംവർഷ പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂൺ 3 വൈകുന്നേരം 5 വരെ സ്വീകരിക്കും. ജൂൺ 8 ന് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. അപേക്ഷ നൽകുന്നതിന് പത്താംതരം പഠിച്ച സ്‌കൂളിലെയോ,...

അമേരിക്കയിൽ പഠനവിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ

തിരുവല്ല : കർണാടക സ്വദേശിയുടെ മകൾക്ക് അമേരിക്കയിൽ പഠനവിസ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പത്തരലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. വെച്ചൂച്ചിറ സ്വദേശിനി കെ. കെ. രാജി(40)യെയാണ് തിരുവല്ല പോലീസ്...
- Advertisment -

Most Popular

- Advertisement -