Monday, October 12, 2026
No menu items!

subscribe-youtube-channel

HomeEdathuaചക്കുളത്തുകാവ് പൊങ്കാല:...

ചക്കുളത്തുകാവ് പൊങ്കാല: ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ഭക്തലക്ഷങ്ങളുടെ മഹാസംഗമത്തിന് വേദിയാകുന്ന ക്ഷേത്രത്തിലും പ്രധാന വീഥികളിലും ചുടുകട്ടയും പൊങ്കാല കലങ്ങളും എത്തി തുടങ്ങി. പൊങ്കാല വിളംബരത്തിന് തുടക്കം കുറിച്ച് ക്ഷേത്രസന്നിധിയിലെ ആട്ടവിളക്കിൽ നാളെ നിലവറ ദീപം ജ്വലിക്കുതോടെ ഭക്തർ കഠിന വ്രതത്തിന്റെ ദിനരാത്രങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

ഇഷ്ടവരദായിണിയായ ചക്കുളത്തമ്മയ്ക്ക് നൈവേദ്യം അർപ്പിക്കാൻ ഏകാഗ്രമനസ്സോടു കൂടിയാണ് ഭക്തർ വ്യശ്ചികമാസത്തിലെ കാർത്തിക ദിനത്തിനായി കാത്തിരിക്കുന്നത്. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും കേന്ദ്രമായ ചക്കുളത്തുകാവിൽ ജാതിമത ചിന്തകൾക്കപ്പുറം പണ്ഡിതനെന്നോ പാമരനെന്നോ ദരിദ്രനെന്നോ ധനികനെന്നോ ഭേദമില്ലാതെ എല്ലാവരും തോളോടുതോൾ ചേർന്നിരുന്നു ദേവിക്കു സമർപ്പിക്കുന്ന നൈവേദ്യമാണ് പൊങ്കാല.

ഭക്തര്‍ അമ്മയ്ക്ക്‌ പൊങ്കാലയിടുമ്പോള്‍ അവരിലൊരാളായി അമ്മയും പൊങ്കാലയിടാനുണ്ടാകുമെന്നാണ്‌ വിശ്വാസം. ജീവിതഭദ്രത, ഐശ്വര്യം, സമാധാനം, ധനാഗമം, ഇഷ്ടകാര്യലബ്ധി എന്നിവയെ ഉദ്ദേശിച്ചാണ് മങ്കമാർ പൊങ്കാലയ്ക്ക് തയ്യാറാകുന്നത്. ഓരോ വര്‍ഷം ചെല്ലുന്തോറും പൊങ്കാല ഇടുന്ന ഭക്തരുടെ എണ്ണം വര്‍ദ്ധിച്ചു വരുയാണ്‌. പൊങ്കാല അടുപ്പുകള്‍ ക്ഷേത്രാതിര്‍ത്തിവിട്ട്‌ കിലോമീറ്ററുകള്‍ ദൂരേയ്ക്ക്‌ വ്യാപിക്കുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തു നിന്നും എത്തുന്ന തീർത്ഥാടകർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് വാളന്റിയേഴ്സും സനദ്ധ സംഘടന പ്രവർത്തകരും ഒരുക്കുന്നുണ്ട്. പൊങ്കാല ഇടുന്നതിനാവശ്യമായ ചുടുകട്ട, മൺകലം, ശുദ്ധജലം എന്നിവ പൊങ്കാല വീഥികളിൽ എത്തിച്ച് നൽകും.

ഭക്തർ നേദ്യ പായസത്തിന് ആവശ്യമായ സാധനങ്ങൾ മാത്രമാണ് വീടുകളിൽ നിന്ന് കൊണ്ടുവരാറുള്ളത്. ഭക്തജന സംഗമത്തിന് വേദിയാകുന്ന ഈ ആട്ടവിശേഷം ഡിസംബർ 4 ന് രാവിലെ 9.15 ന് ആരംഭിക്കും. പുലർച്ചെ മുതൽ നടക്കുന്ന വിശേഷാൽ പൂജകൾക്ക് ശേഷം വിളിച്ചു ചൊല്ലി പ്രാർത്ഥനയെ തുടർന്ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിലിൽ നിന്ന് ദേവിയെ മൂലബിംബത്തിലേയ്ക്ക് ആവാഹിച്ച് പുറത്തേയ്ക്ക് എഴുന്നുള്ളിക്കും. തുടർന്ന് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പണ്ടാര പൊങ്കാല അടുപ്പിൽ അഗ്നി പകർത്തുന്നതോടെ പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.

ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിച്ച ശേഷം പ്രസിദ്ധമായ ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടക്കും. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്ഥമായ ഈ ചടങ്ങ് ദർശിക്കാൻ ആയിരക്കണക്കിന് തീർത്ഥാടകരാണ് ചക്കുളത്തുകാവിൽ എത്തുന്നത്. പൊങ്കാല ദിവസത്തെ ക്ഷേത്ര ചടങ്ങുകൾക്ക് മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദൃർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും. പൊങ്കാല ദിനത്തിൽ വൈകിട്ട് 6.30 ന് പ്രസിദ്ധമായ കാർത്തിക സ്തംഭം കത്തിക്കൽ ചടങ്ങ് നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 12-03-2025 Fifty Fifty FF-132

1st Prize Rs.1,00,00,000/- FS 375864 (KOZHIKKODE) Consolation Prize Rs.8,000/- FN 375864 FO 375864 FP 375864 FR 375864 FT 375864 FU 375864 FV 375864 FW 375864 FX 375864...

സൗഹൃദ ഫുട്ബോൾ മത്സരം ഏഴിന് 

തിരുവല്ല : വൈ എം സി യുടെയും വൈഎംസിഎ തിരുവല്ല റീജൻ സ്പോർട്സ് ആൻഡ്ഗെയിംസ് വിഭാഗത്തിന്റെയും നേതൃത്വത്തിൽ ലോകാരോഗ്യ ദിനത്തിൽ ലഹരിക്കെതിരെ സന്ദേശം ഉയർത്തി സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു. മുൻ ഇന്ത്യൻ...
- Advertisment -

Most Popular

- Advertisement -