Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsകരുവന്നൂര്‍ ബാങ്കിലെ...

കരുവന്നൂര്‍ ബാങ്കിലെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം

തൃശ്ശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്കിലെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം. മുഴുവന്‍ സീറ്റുകളും എല്‍ഡിഎഫ് പ്രതിനിധികള്‍ വിജയിച്ചു. രണ്ടു സീറ്റില്‍ നേരത്തെതന്നെ സിപിഎം സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

പത്ത് വര്‍ഷത്തിന് ശേഷമാണ് കരുവന്നൂര്‍ സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. 11 സീറ്റുകളിലാണ് മത്സരം നടന്നത്.സിപിഎമ്മും ബിജെപിയുമാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.

കേരളത്തിലെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് തട്ടിപ്പ്. കാലങ്ങളായി സി.പി.എം ഭരിച്ചിരുന്ന ബാങ്കുമായി ബന്ധപ്പെട്ട് കേരളം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണ് ഉയര്‍ന്നത്. പരാതിയെത്തുടര്‍ന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് വന്‍ തട്ടിപ്പുവിവരം പുറത്തുവന്നത്.

300 കോടിയുടെ ക്രമക്കേട് നടന്നെന്നായിരുന്നു ആദ്യനിഗമനം. ഉന്നതതല കമ്മിറ്റി നടത്തിയ വിശദ പരിശോധനയില്‍  219 കോടിയുടെ ക്രമക്കേടുണ്ടായെന്നാണ് കണ്ടെത്തല്‍. 2020 മുതല്‍ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൊഴില്‍ മേള

പത്തനംതിട്ട : വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 1048 ഒഴിവുകളിലേക്ക് മല്ലപ്പള്ളി , റാന്നി ടൗണ്‍ എംപ്ലോയ്‌മെന്റ്‌റ് എക്‌സ്‌ചേഞ്ചുകളുടെ ആഭിമുഖ്യത്തില്‍ നവംബര്‍ ഒന്‍പതിന് രാവിലെ 9.30 ന് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കല്ലൂപ്പാറ ,...

പതിനാറുകാരിയെ പീഡിപ്പിച്ചു ; യുവതിക്കെതിരെ പോക്സോ കേസ്

കാസർഗോഡ്‌ : വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവതിക്കെതിരേ പോക്സോ കേസ്.പുളിപ്പറമ്പ് സ്വദേശി സ്നേഹ മെർലിനെ (25)തിരെയാണ് കേസ്.പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് സ്‌നേഹ മെർലിൻ. ഇവരുടെ വീട്ടിലെത്തിയ സമയത്താണ് പ്രതി...
- Advertisment -

Most Popular

- Advertisement -