Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsസ്ത്രീകൾക്ക് സൗജന്യയാത്ര...

സ്ത്രീകൾക്ക് സൗജന്യയാത്ര ഓർഡിനറിയിൽ മാത്രമെന്ന് സൂചന: ഇലക്‌ട്രിക് ബസുകൾ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി  പ്രയോജനപ്പെടുത്തും

തിരുവനന്തപുരം: യു ഡി എഫ് പ്രഖ്യാപിച്ച കെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര ഓർഡിനറി ബസുകളിൽ മാത്രമാകും ലഭ്യമാകുക എന്ന് സൂചന. എന്നാൽ വരുമാനപരിധിയില്ലാതെ എല്ലാ സ്ത്രീകൾക്കും സൗജന്യയാത്ര അനുവദിക്കും.

സംസ്ഥാനത്താകെ 4700-ഓളം കെ.എസ്.ആർ.ടി.സി. ബസുകളാണുള്ളത്. ഇതിൽ മൂവായിരത്തോളം ഓർഡിനറിയാണ്. ഇവയിൽ 300 സിറ്റി ഫാസ്റ്റുകളൊഴികെയുള്ള ബസുകളിലാകും സൗജന്യയാത്ര. 1400 സൂപ്പർ ക്ലാസുകളും 300 ഫാസ്റ്റുകളുമുണ്ട്. നിലവിൽ ഒരു ഓർഡിനറി ബസിൽ ദിവസം 700 മുതൽ 1000 വരെ പേരാണ് യാത്രചെയ്യുന്നതെന്ന് കണക്ക്.

കർണാടക, പഞ്ചാബ്, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിൽ സ്വദേശികളായ സ്ത്രീകൾക്ക് ഓർഡിനറി ബസുകളിൽ സൗജന്യയാത്ര നടപ്പാക്കിയപ്പോൾ പ്രത്യേക കാർഡുകൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, കേരളത്തിൽ ഇതില്ലാതെ സൗജന്യയാത്ര അനുവദിക്കും.

തമിഴ്‌നാട്ടിലും ഇതേ മാതൃകയാണ്. പ്രവർത്തനച്ചെലവ് കൂടിയ ഡീസൽ ബസുകൾ ഉപയോഗിച്ച് സൗജന്യയാത്ര അനുവദിക്കുന്നത് പ്രായോഗികമല്ല. ഇലക്‌ട്രിക് ബസുകൾ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ പദ്ധതികളുണ്ട്. രണ്ടാം പിണറായി സർക്കാർ ഇത് പ്രയോജനപ്പെടുത്തിയിരുന്നില്ല. കേന്ദ്രത്തിന്റെ ഈ സഹായം ഉപയോഗിച്ചായിരിക്കും സൗജന്യ യാത്ര അനുവദിക്കുക.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗാളിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ഭാഗികമായി അവസാനിപ്പിച്ചു

കൊൽക്കത്ത : ബംഗാളിലെ ജൂനിയർ ഡോക്ടർമാർ 41 ദിവസമായി നടത്തി വരികയായിരുന്ന സമരം ഭാഗികമായി അവസാനിപ്പിച്ചു.ശനിയാഴ്ച മുതൽ അവശ്യ സേവനങ്ങൾ പുനരാരംഭിക്കുമെന്നും ഒപി ബഹിഷ്‌കരണം തുടരുമെന്നുമാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ആഗസ്റ്റ് 9ന് ആർജി കാർ...

കോളറ രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ആൾ ‌മരിച്ചു

ആലപ്പുഴ : കോളറ രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ആൾ ‌മരിച്ചു. തലവടി സ്വദേശി പി. ജി രഘു (48) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 1.30 നാണ് മരണം. പൂർണമായ...
- Advertisment -

Most Popular

- Advertisement -