Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsഅതിതീവ്രമഴ :...

അതിതീവ്രമഴ : ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിമാർ ജില്ലകളിൽ ക്യാമ്പ് ചെയ്യും – മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്ന സാഹചര്യത്തിൽ മന്ത്രിമാരുമായും ജില്ലാ കളക്ടർമാരുമായും ബന്ധപ്പെട്ട് മഴക്കെടുതി സാഹചര്യം മുഖ്യമന്ത്രി വിലയിരുത്തി. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ അതത് ജില്ലകളിൽ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി.

തിരുവനന്തപുരം ജില്ലയിൽ സി.പി. ജോൺ, പത്തനംതിട്ടയിൽ പി.സി. വിഷ്ണുനാഥ്, കോട്ടയത്ത് മോൻസ് ജോസഫ്, ഇടുക്കിയിൽ അനൂപ് ജേക്കബ് എന്നിവർ ക്യാമ്പ് ചെയ്യും. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിർവഹിക്കും.

മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എം.എൽ.എമാരുമായും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കളക്ടർമാർ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമായിരിക്കണമെന്നും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

തിരുവനന്തപുരം മുതലപ്പൊഴിയിൽ രണ്ട് പേരെ കാണാതായ സംഭവത്തിൽ കോസ്റ്റ് ഗാർഡിന്റെ വെസൽ ഉൾക്കടലിൽ തിരച്ചിൽ തുടരുകയാണ്. മറൈൻ എൻഫോഴ്സ്മെന്റ് സംഘവും സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേശീയപാതയിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച്  വിദ്യാർത്ഥി മരിച്ചു

ആലപ്പുഴ : ആലപ്പുഴ  ദേശീയപാതയിൽ ഓട്ടോയും,സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു. ചെറുതന ആനാരിമംഗലശേരി വീട്ടിൽ ജയകുമാർ - സ്മിത ദമ്പതികളുടെ മകൻ സഞ്ചു (21) ആണ് മരിച്ചത്. പുന്നപ്ര കാർമൽ...

മഹാത്മാഗാന്ധി കുടുംബസംഗമം

തിരുവല്ല: പെരിങ്ങര പതിനൊന്നാം വാർഡ്  മഹാത്മാഗാന്ധി കുടുംബ സംഗമം   കെപിസിസി സെക്രട്ടറി  അനീഷ് വരിക്കണ്ണാമല  ഉൽഘാടനം ചെയ്തു. ജിജി പെരിങ്ങര അധ്യക്ഷത വഹിച്ചു. ഭാസ്കരൻ നായർ വാലയിൽ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക്‌ പ്രസിഡന്റ്‌ ...
- Advertisment -

Most Popular

- Advertisement -