Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaതോമസ് ഐസക്കിൻ്റെ...

തോമസ് ഐസക്കിൻ്റെ മുഖാമുഖവും റോഡ്ഷോയും ഇന്ന് തിരുവല്ലയിൽ

തിരുവല്ല: എൽഡിഎഫ് സ്ഥാനാർത്ഥി ഡോ: ടി എം തോമസ് ഐസക്കിൻ്റെ മുഖാമുഖം പരിപാടിയും റോഡ്ഷോയും ശനിയാഴ്ച തിരുവല്ല അസംബ്ലി മണ്ഡലത്തിൽ നടക്കുന്നു . പ്രചരണ പരിപാടിയുടെ ഭാഗമായുള്ള മുഖാമുഖം രാവിലെ 8.30 ന് വെണ്ണിക്കുളത്ത് തുടങ്ങി .9 ന് മല്ലപ്പള്ളി ട്രിനിറ്റി ഹാളിലും 9.30 ന് കുന്നന്താനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും 10.30 ന് തിരുവല്ല ഗവൺമെൻ്റ് എംപ്ലോയിസ് സഹകരണ ബാങ്ക് ഹാളിലും 11.30 ന് നെടുമ്പ്രം മലയിത്ര എസ്എൻഡിപി ഹാളിലും നടന്നു.2 ന് പെരിങ്ങര ഇളമൺ ഹെറിറ്റേജിലും, 2.30 ന് കടപ്ര ജോർജ്കുട്ടിയുടെ ഭവനത്തിലും, 3 ന് നിരണം വൈഎംസിഎ ഹാളിലും മുഖാമുഖം പരിപാടി നടക്കും.

തുടർന്ന് വൈകിട്ട് 4ന് പരുമലയിൽ നിന്ന് തിരുവല്ലയിലേക്ക് റോഡ് ഷോ ആരംഭിക്കും. കടപ്ര, പൊടിയാടി, പെരിങ്ങര, അഴിയടത്തു ചിറ, വേങ്ങൽ, ഇടിഞ്ഞില്ലം, മുത്തൂർ, കിഴക്കൻമുത്തൂർ, കവിയൂർ, മനക്കച്ചിറ, കുറ്റൂർ, തിരുമൂലപുരം എന്നിവിടങ്ങളിലൂടെ വൈകിട്ട് തിരുവല്ല ടൗണിൽ സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് കാറ്റിലും മഴയിലും വ്യാപകനാശം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപകനാശം. കരമന തളിയിൽ കാറ്റിൽ മൂന്ന് വീടുകളുടെ മേൽക്കൂര പറന്ന് പോയി. അഖിൽ, വസന്തം, രതി എന്നിവരുടെ വീടുകളുടെ മേൽക്കൂരയാണ് കാറ്റിൽ തകർന്നത്. വീടുകളിൽ ആരുമില്ലാതിരുന്നതിനാൽ...

കോഴിക്കോട്  പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജ്ജിതമാക്കി

കോഴിക്കോട്:  ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച അഞ്ചിടങ്ങളിലായി പതിനയ്യായിരത്തോളം വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കി. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയാണ് കൊന്നത്. പനങ്ങാട് പഞ്ചായത്തിലെ 12,...
- Advertisment -

Most Popular

- Advertisement -