Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKollamശബരിമല സ്വർണക്കൊള്ള...

ശബരിമല സ്വർണക്കൊള്ള ; ദ്വാരപാലക കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം അനുവദിച്ചു

കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം അനുവദിച്ചു .ദ്വാരപാലക കേസിലാണ് കൊല്ലം വിജിലൻസ് കോടതി പോറ്റിയ്ക്ക് ജാമ്യം നൽകി ഉത്തരവിറക്കിയത് .അറസ്റ്റിലായി 90 ദിവസം പിന്നിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാതെ വന്നതോടെയാണ് പോറ്റിയ്ക്ക് ജാമ്യം ലഭിച്ചത്.

കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നും കേരളം വിട്ടു പോകരുതെന്നും ജാമ്യ വ്യവസ്ഥകളിൽ പറയുന്നു. കൂടാതെ എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണം. അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നും ചെയ്യരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. ദ്വാരപാലക കേസിൽ ജാമ്യം ലഭിച്ചെങ്കിലും കട്ടിളപ്പാളി കേസിൽ പോറ്റി റിമാൻഡിൽ തുടരും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രെയിനിൽ നിന്ന് വീണു യുവതി മരിച്ചു

കോഴിക്കോട് : കോഴിക്കോട് ട്രെയിനിൽനിന്ന് വീണു യുവതി മരിച്ചു.മലപ്പുറം ചേലമ്പ്ര സ്വദേശി സുബ്രഹ്മണ്യന്റെ മകൾ ജിന്‍സി (26) യാണ് മരിച്ചത്. ഇന്നു രാവിലെ മൂരാട് റെയിൽവേ ഗെയ്റ്റിനു സമീപമാണ് അപകടം. അച്ഛനും അമ്മയ്ക്കുമൊപ്പം...

വയനാട്ടിൽ കാട്ടാന ആക്രമണം : യുവതി മരിച്ചു

വയനാട് : വയനാട് മേപ്പാടി ചൂരൽമല റോഡിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു .പുത്തുമല കാശ്മീർ സ്വദേശിനി ജെസ്സിയാണ് മരിച്ചത്.രാവിലെ ഭർത്താവ് ഷാജിയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ കാട്ടാന ആക്രമിക്കുകയായിരുന്നു. റോഡ് മുറിച്ചുകടക്കുകയായിരുന്ന കാട്ടാനയുടെ...
- Advertisment -

Most Popular

- Advertisement -