Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsസമൂഹത്തിന്റെ ആരോഗ്യവളർച്ചയിൽ...

സമൂഹത്തിന്റെ ആരോഗ്യവളർച്ചയിൽ നേഴ്സ്മാരുടെ സേവനം നിസ്തുലം: റെജി ജോർജ്

തിരുവല്ല : ആരോഗ്യ സംരക്ഷണത്തിൽ നഴ്സുമാരുടെ അചഞ്ചലമായ പ്രതിബദ്ധത അഭിനന്ദനാർഹമാണെന്നും അവരുടെ സമർപ്പണം കാരുണ്യം സേവന സന്നദ്ധത എന്നിവ സൗഖ്യത്തിലേക്കും പുതുജീവനിലേക്കും നയിക്കുമെന്നും  വൈഎംസിഎ ദേശീയ ട്രഷറർ റെജി ജോർജ് പറഞ്ഞു.

വൈഎംസിഎ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജൻ്റെ ആഭിമുഖ്യത്തിൽ  അന്തർദേശീയ നേഴ്സസ് ദിനാചരണം – കരുതും കരങ്ങൾക്ക് സ്നേഹാദരം എന്ന പരിപാടി സർക്കാർ ആശുപത്രിയിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ നിമിഷങ്ങളിൽ രോഗികളെ സുഖപ്പെടുത്തുന്നതിനും ആശ്വസിപ്പിക്കുന്നതിനും അവരുടെ കൂടെ നിൽക്കുന്നതിനും നേഴ്സുമാർ വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

റീജിയണൽ യൂത്ത്, വുമൺ ആൻ്റ് ചിൽഡ്രൻസ് കൺസേൺ കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു. ഡോ. ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലിത്ത മുഖ്യ പ്രഭാഷണം നടത്തി. സെൻട്രൽ സോൺ ചെയർമാൻ കുര്യൻ തൂമ്പുങ്കൽ,  സബ് റീജൻ ചെയർമാൻ ജോജി പി. തോമസ്, റീജണൽ മെഡിക്കൽ ഓഫിസർ ഡോ. അതുൽ എച്ച് വിജയൻ, യൂണി വൈ റീജണൽ ചെയർമാൻ ലാബി ജോർജ് ജോൺ, മുനിസിപ്പൽ കൗൺസിലർ ബിന്ദു ജേക്കബ്, ജില്ല നേഴ്സിംഗ് ഓഫിസർ ലാലി തോമസ്, സോണൽ കോഡിനേറ്റർ എബി ജേക്കബ്, സബ് റീജൻ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, സീനിയർ നേഴ്സിംഗ് ഓഫിസർ ഉഷാകുമാരി എം.ആർ  എന്നിവർ പ്രസംഗിച്ചു.  

സമർപ്പിതമായ സേവനത്തിന് നേഴ്സുമാരെ ആദരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ ജില്ലയിൽ അഞ്ച് ക്യാമ്പുകൾ  കൂടി തുടങ്ങി

ആലപ്പുഴ: ജില്ലയിൽ പരക്കെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ അഞ്ച് ക്യാമ്പുകൾ കൂടി ചൊവ്വാഴ്ച ആരംഭിച്ചു.അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് ആണ് മൂന്ന് ക്യാമ്പുകൾ പുതുതായി ആരംഭിച്ചത്. ആലപ്പുഴ പടിഞ്ഞാറ് വില്ലേജിലും ചേർത്തല...

വട്ടടി കടവിൽ തോമസ് കെ തോമസ് എംഎൽഎ സന്ദർശിച്ചു

എടത്വ: പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും ബന്ധിപ്പിച്ച്  30 കോടി  രൂപ ചെലവഴിച്ച് പാലം നിർമ്മിക്കുന്ന വട്ടടി കടവിൽ തോമസ് കെ തോമസ് എംഎൽഎ  സന്ദര്‍ശിച്ചു.  അജി...
- Advertisment -

Most Popular

- Advertisement -