Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsമാനവസേവകരാകാൻ സംഘടനാംഗങ്ങൾക്ക്...

മാനവസേവകരാകാൻ സംഘടനാംഗങ്ങൾക്ക് കഴിയണം: മാത്യു റ്റി തോമസ് എംഎൽ എ

തിരുവല്ല: സംഘടനയുടെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരാകരുത് സംഘടന പ്രവർത്തകർ, മറിച്ച്  മാനവ സേവ ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്ന് മാത്യു ടി തോമസ് എംഎൽഎ പ്രസ്താവിച്ചു. വൈദ്യൻസ് ഓഡിറ്റോറിയത്തിൽ പുതുതായി ആരംഭിച്ച കവിയൂർ മുണ്ടിയപ്പള്ളി വൈസ് മെൻസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ.

വെണ്ണിക്കുളം വൈസ് മെൻ ക്ലബ്ബ് പ്രസിഡണ്ട് ജേക്കബ് മാത്യു അധ്യക്ഷത വഹിച്ചു.  ഡോ വിനോദ് രാജ് മുഖ്യപ്രഭാഷണം നടത്തി. പത്തനാപുരം  ഗാന്ധിഭവൻ പ്രതിനിധി അമൽ സോമരാജൻ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യ ഏരിയ പ്രസിഡണ്ട് വിഎസ് രാധാകൃഷ്ണൻ പുതിയ വൈസ് അംഗങ്ങൾക്കും ഭാരവാഹികൾക്കും  സത്യപ്രതിജ്ഞ  ചൊല്ലിക്കൊടുത്തു.

റീജിയണൽ ഡയറക്ടർ സി എ ഫ്രാൻസിസ് എബ്രഹാം, പിആർഡി മാമൻ ഉമ്മൻ, ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ സജി കുര്യൻ സുനിൽ മറ്റത്ത്, സനോജ്, ഡോക്ടർ എ ജെ ജോൺ, ഡോക്ടർ ബി ജി ഗോകുലൻ, ജോർജ് പോൾ, കവി യൂർ മുണ്ടിയപ്പ  ള്ളി പ്രസിഡണ്ട് കുര്യൻ ചെറിയാൻ, സെക്രട്ടറി ജെറി ജോഷി, ട്രഷറർ എം സി, സിബി, വൈസ് ഗ യ്  കെ ജി തോമസ്, ബുള്ളറ്റ് എഡിറ്റർ റോയി വർഗീസ് ഇലവുങ്കൽ എന്നിവർ പ്രസംഗിച്ചു.

വിശിഷ്ട സേവനം മാനിച്ച് ഡോ എ ജെ ജോൺ, ഡോ ബി ജി  ഗോകുലൻ എന്നിവർക്ക്  മാനവ സേവ പുരസ്കാരങ്ങൾ സമ്മാനിച്ചു. സമൂഹത്തിന് നിശബ്ദ സേവനങ്ങൾ നൽകിവരുന്ന  എസ് സോമൻ, രാജമ്മ, കെ സി രാജൻ,  ടി കെ ജോയിക്കുട്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു. സദസ്സിന്  കൗതുകമുണർത്തി  ഗാന്ധിജി  വേഷമണിഞ്ഞ് എത്തിയ ആലപ്പുഴ സ്വദേശി ജോർജ്  പോൾ ഏറെ ശ്രദ്ധ നേടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം: നിർദ്ദേശങ്ങൾ തേടി

പത്തനംതിട്ട: സർക്കാരിൻറെ വികസന ക്ഷേമ പ്രവർത്തനങ്ങൾ  കാര്യക്ഷമമായി നടപ്പാക്കുന്നതിന് ജനങ്ങളുടെ നിർദ്ദേശങ്ങൾ തേടിയുള്ള സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിൽ ഭാഗമായി പ്രമോദ് നാരായൺ എംഎൽഎയും. റാന്നിയിൽ ക്നാനായ സഭാ അധ്യക്ഷൻ കുറിയാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ...

പിണറായി സർക്കാർ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റ് സമരകവാടം പത്ത് വർഷങ്ങൾക്ക് ശേഷം തുറന്നു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന്റെ സമരകവാടം പത്ത് വർഷങ്ങൾക്ക് ശേഷം തുറന്നു. കോൺഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തിലാണ് കവാടം തുറന്നത്. പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ ഒരു വശത്തേയ്‌ക്ക് മാറ്റി. സെക്രട്ടറിയേറ്റിന്റെ പ്രധാനകവാടമായ നോർത്ത് ഗേറ്റാണ് തുറന്നിരിക്കുന്നത്. സമരകവാടം...
- Advertisment -

Most Popular

- Advertisement -