Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് സ്കൂളിൽ...

തിരുവനന്തപുരത്ത് സ്കൂളിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരം : തിരുവനന്തപുരം നാവായികുളം കിഴക്കനേല എൽപി സ്കൂളിൽ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ.25 ഓളം കുട്ടികൾക്കാണ് അസ്വസ്ഥത ഉണ്ടായത്. കുട്ടികൾ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.ബുധനാഴ്ചയാണ് സംഭവം. ഉച്ചയൂണിന് ഫ്രൈഡ് റൈസും ചിക്കൻ കറിയുമാണ് കുട്ടികൾക്ക് നൽകിയത് .ഇതിൽ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. .

രണ്ടു കുട്ടികൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. നാവായിക്കുളം വെട്ടിയറ സ്വദേശിയായ എട്ട് വയസ്സുള്ള ചിരഞ്ജീവി, കിഴക്കനേല സ്വദേശി ആറ് വയസ്സുള്ള വജസ്സ് വിനോദ് എന്നിവരാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 8-ാം വാർഡിൽ ചികിത്സയിൽ കഴിയുന്നത്.

സ്കൂളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. സംഭവം സ്കൂൾ അധികൃതർ തദ്ദേശ സ്ഥാപനത്തെയോ വിദ്യാഭ്യാസ വകുപ്പിനെയോ അറിയിച്ചില്ലെന്ന്‌ ആരോപണമുണ്ട്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അപകടകാരികളായ തെരുവ് നായ്‌ക്കളെ കൊല്ലാൻ അനുമതി ; അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവുനായകളെ നീക്കണം ; സുപ്രീം കോടതി

ന്യൂഡൽഹി : രാജ്യത്തെ തെരുവുനായ പ്രശ്നത്തിൽ സുപ്രധാനമായ നിർദേശങ്ങളുമായി സുപ്രീം കോടതി.അപകടകാരികളായ നായ്‌ക്കളെ കൊല്ലാൻ കോടതി അനുമതി നൽകി.സ്‌കൂളുകൾ, കോളേജുകൾ തുടങ്ങിയ സ്ഥലങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവുനായകളെ നീക്കാനും സുപ്രീം കോടതി...

വസ്‌ത്രവ്യാപാര ശാലയിൽ സാമൂഹിക വിരുദ്ധരുടെ അതിക്രമം

പത്തനംതിട്ട : വസ്‌ത്രവ്യാപാര ശാലയിൽ സാമൂഹിക വിരുദ്ധരുടെ അതിക്രമം. വസ്ത്രശാല മറ്റൊരു താഴ് ഇട്ട് പൂട്ടിയാണ് അതിക്രമം നടന്നത്. ഇന്ന് രാവിലെ തുറക്കാൻ എത്തിയപ്പോഴാണ് മറ്റാരോ വേറെ താഴ് ഉപയോഗിച്ച് പൂട്ടിയത് ഉടമയുടെ...
- Advertisment -

Most Popular

- Advertisement -